Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിമാന വിലക്ക്​...

വിമാന വിലക്ക്​ നീക്കിയേക്കുമെന്ന വാർത്ത വിപണിക്ക്​ ഉണർവേകി

text_fields
bookmark_border
വിമാന വിലക്ക്​ നീക്കിയേക്കുമെന്ന വാർത്ത വിപണിക്ക്​ ഉണർവേകി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിലേക്ക്​ നേരിട്ട്​ വരുന്നതിന്​ 34 രാജ്യങ്ങൾക്ക്​ ഏർപ്പെടുത്തിയ വിലക്ക്​ നീക്കിയേക്കുമെന്ന വാർത്ത വിപണിക്ക്​ ഉണർവേകി. ഇതുസംബന്ധിച്ച്​ ഇതുവരെ തീരുമാനമൊന്നുമായില്ലെങ്കിലും വൈകാതെ നിയന്ത്രണങ്ങളോടെ നേരിട്ട്​ വരാൻ അനുവദിക്കുമെന്ന സൂചനകളാണ്​ ഉന്നത തലങ്ങളിൽനിന്ന്​ ലഭിക്കുന്നത്​.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ് കുവൈത്ത്​ എയർവേയ്​സ്​ ​ചെയർമാൻ അലി മുഹമ്മദ്​ അൽ ദുക്കാൻ, ജസീറ എയർവേയ്​സ്​ മേധാവി മർവാൻ ബുദായി, വ്യോമയാന വകുപ്പ്​ മേധാവി ശൈഖ്​ സൽമൻ ഹമൂദ്​ അസ്സബാഹ്​ എന്നിവരുമായി നടത്തിയ ചർച്ച പ്രതീക്ഷജനകമായിരുന്നുവെന്നാണ്​ റിപ്പോർട്ട്​. കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമായ രാജ്യങ്ങളൊക്കെയും വിലക്ക്​ പരിധിയിൽ വരുന്നതിനാൽ ലക്ഷക്കണക്കിന്​ പ്രവാസികളാണ്​ കുവൈത്തിലേക്ക്​ തിരിച്ചുവരാൻ കഴിയാതെ പ്രയാസപ്പെടുന്നത്​. ഇന്ത്യ, ഇൗജിപ്​ത്​, ബംഗ്ലാദേശ്​, ഫിലിപ്പീൻസ്​ തുടങ്ങി കുവൈത്തിലെ വലിയ വിദേശിസമൂഹങ്ങളൊക്കെ വിലക്കുള്ള പട്ടികയിലുണ്ട്​.

ട്രാവൽ ആൻഡ്​ ടൂറിസം മേഖല, റിയൽ എസ്​റ്റേറ്റ്​ മേഖല, മുതൽ റീ​െട്ടയിൽ ബിസിനസ്​ വരെ വിമാന സർവിസ്​ സാധാരണ നിലയിലാവാൻ കാത്തിരിക്കുകയാണ്​. ശുഭ സൂചനകൾതന്നെ വിപണിക്ക്​ ഉണർവ്​ നൽകിയിട്ടുണ്ട്​.റിയൽ എസ്​റ്റേറ്റ്​ യൂനിയനും ട്രാവൽ ആൻഡ്​ ടൂറിസം അസോസിയേഷനും വിലക്ക്​ നീക്കാൻ സർക്കാറിന്​ മേൽ സമ്മർദം ചെലുത്തുന്നുണ്ട്​. വിമാന സർവിസ്​ വിപുലപ്പെടുത്താൻ കമ്പനികൾ സമർപ്പിച്ച കർമപദ്ധതി അധികൃതർ പഠിച്ചുവരുകയാണ്​.

ഏഴുദിവസം യാത്രക്കാരൻ സ്വന്തം ചെലവിൽ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ കഴിയണമെന്ന വ്യവസ്ഥയോടെ കുവൈത്തി​ലേക്ക്​ നേരിട്ടുവരാൻ അനുവദിക്കണമെന്ന നിർദേശമാണ്​ വിമാന കമ്പനികൾ മുന്നോട്ടുവെക്കുന്നത്​. സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതി​െൻറ ഭാഗമായി അവർ മുന്നോട്ടുവെച്ച നിർദേശം അംഗീകരിക്കപ്പെട്ടാൽ പ്രവാസി സമൂഹത്തിനും അത്​ ആശ്വാസമാണ്​.

അടുത്തയാഴ്​ച തീരുമാനമുണ്ടാവുമെന്ന സൂചനയാണ്​ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച്​ പ്രാദേശിക മാധ്യമങ്ങൾ നൽകുന്നത്​. പാർലമെൻറ്​ തെരഞ്ഞെടുപ്പ്​ കഴിയുന്നതുവരെ കാത്തിരിക്കണമെന്ന നിർദേശവും ആരോഗ്യ മന്ത്രാലയത്തിന്​ മുന്നിലുണ്ട്​. ഏതായാലും അടുത്ത മാസമെങ്കിലും വിലക്ക്​ നീക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ്​ പ്രവാസികളും വാണിജ്യ സമൂഹവും വിവിധ സർവിസ്​ മേഖലകളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight servicekuwait newsAir ban
Next Story