ഓൺലൈൻ വഴി സെനറ്റ് സ്ഥാനാരോഹണം നടത്തി ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ

09:10 AM
23/05/2020
ഒാൺലൈനായി നടത്തിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സെനറ്റ് സ്ഥാനാരോഹണ പരിപാടിയിൽ ഔദ്യോഗിക ചിഹ്നങ്ങൾ ഉൾപ്പെട്ട ബാഡ്ജ് രക്ഷിതാക്കൾ കുട്ടികളെ വീട്ടിൽവെച്ച്​ അണിയിക്കുന്നു
കുവൈത്ത്​ സിറ്റി: ഓൺലൈൻ വഴി സെനറ്റ് സ്ഥാനാരോഹണം നടത്തി ചരിത്രമെഴുതി കുവൈത്ത്​ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ. കോവിഡ് വ്യാപനം മൂലം സ്കൂൾ അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിലാണ് ഓൺലൈൻ വഴി സത്യപ്രതിജ്​ഞ നടത്തിയത്. 
കുവൈത്തിലെ അമേരിക്കൻ എംബസിയിലെ ആർമി അറ്റാഷെ ലഫ്. കേണൽ ജേസൺ എം. ബെൽ നാപ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. സീനിയർ സ്കൂൾ പ്രിൻസിപ്പൽ ഡോ. വി. ബിനുമോൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ലീഡേഴ്സ്, വിക്ടേഴ്സ്, വിന്നേഴ്സ്, അച്ചീവേഴ്സ് എന്നീ നാല് ഹൗസുകളിലായി സെനറ്റ് അംഗങ്ങളെയും ഓരോ ക്ലാസിലെ പ്രീഫെക്ട് അടക്കമുള്ള അംഗങ്ങളേയും ഓൺലൈൻ വോട്ടിലൂടെ വിദ്യാർഥികൾ തിരഞ്ഞെടുത്തു. ഔദ്യോഗിക ചിഹ്നങ്ങൾ ഉൾപ്പെട്ട ബാഡ്ജ് രക്ഷിതാക്കൾ അണിയിച്ചു. 
സെബിൻ ബിജു പണിക്കരാണ് പുതിയ പ്രസിഡൻറ്. ജെസു ജോയൽ (വൈസ് പ്രസിഡൻറ്, മറിയം എൻ. ഷിഹാബുദ്ദീൻ (ആർട്സ് ക്ലബ് സെക്രട്ടറി), അർണോഡ് ജെറോം (സ്പോർട്സ് ക്യാപ്റ്റൻ), ജോവൻ സി. ജോസ് (സ്​റ്റുഡൻറ്​ എഡിറ്റർ) എന്നിവരും സ്ഥാനമേറ്റു. സ്കൂൾ ഭരണസമിതി ചെയർമാൻ ശൈഖ്​ അബ്​ദു റഹ്​മാൻ, ഭരണസമിതി അംഗങ്ങൾ, വിവിധ ബ്രാഞ്ചുകളിലെ പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ തുടങ്ങിയവർ പങ്കെടുത്തു.
Loading...
COMMENTS