Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സരളമല്ല, കരാളമാണ് സരൾ ബിൽ’; നിയമസഭയിൽ ആഞ്ഞടിച്ച് ജി. സുധാകരൻ, ഭേദഗതിയെ പിന്തുണച്ച് പ്രതിപക്ഷം

text_fields
bookmark_border
https://www.madhyamam.com/tags/g-sudhakaran
cancel

തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യ നി​ക്ഷേ​പം വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച സ​ര​ൾ ബി​ല്ലി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ജി. ​സു​ധാ​ക​ര​ൻ. സ​ര​ള​മെ​ന്ന് തോ​ന്നാ​മെ​ങ്കി​ലും ക​രാ​ള​മാ​ണ് ഈ ​ബി​ല്ലെ​ന്നാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ പ​രാ​മ​ർ​ശം.

പ്ര​തി​പ​ക്ഷം ഡെ​സ്കി​ലി​ടി​ച്ചാ​ണ് സു​ധാ​ക​ര​ന്‍റെ വാ​ക്കു​ക​ളെ എ​തി​രേ​റ്റ​ത്. കൈ​യ്യ​ടി​ക്കു​വേ​ണ്ടി​യ​ല്ല താ​നി​ത് പ​റ​യു​ന്ന​തെ​ന്ന് സു​ധാ​ക​ര​ൻ തി​രു​ത്തി​യെ​ങ്കി​ലും പ്ര​തി​പ​ക്ഷം ജി. ​സു​ധാ​ക​ര​നെ പൂ​ർ​ണ​മാ​യി പി​ന്തു​ണ​ച്ചു. അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ച ര​ണ്ടു​ഭേ​ദ​ഗ​തി​ക​ളും പ്ര​തി​പ​ക്ഷ​ത്തി​ന്റെ ആ​വ​ശ്യ​പ്ര​കാ​രം വോ​ട്ടി​നി​ട്ടു. ഭ​ര​ണ​പ​ക്ഷം ഒ​ന്ന​ട​ങ്കം എ​തി​ർ​ത്ത് വോ​ട്ടു​ചെ​യ്തു.

സ​ര​ൾ ബി​ല്ലി​ൽ പ​രി​സ്ഥി​തി -നെ​ൽ​വ​യ​ൽ സം​ര​ക്ഷ​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഇ​ല്ലെ​ന്നാ​യി​രു​ന്നു സു​ധാ​ക​ര​ന്റെ വി​മ​ർ​ശ​നം. നി​യ​മ​പ്ര​കാ​രം സം​ര​ക്ഷി​ച്ചി​രു​ന്ന പ​ല മേ​ഖ​ല​ക​ളും സ​ർ​ക്കാ​ർ പോ​ലു​മ​റി​യാ​തെ വി​സ്തീ​ർ​ണം കു​റ​യു​ന്ന സ്ഥി​തി​യാ​ണു​ണ്ടാ​കും.

നി​യ​മ​ത്തെ പ​റ്റി കൃ​ത്യ​മാ​യ ധാ​ര​ണ​യു​ള്ള ആ​ളാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. എ​ന്നാ​ൽ സ​തീ​ശ​ന​ട​ക്ക​മു​ള്ള മ​ന്ത്രി​സ​ഭ മ​ന​സ്സി​രു​ത്തി ഈ ​ബി​ൽ പ​ഠി​ച്ചി​ട്ടി​ല്ല. ബി​ല്ലി​ന്റെ വി​പ​ത്ത് ഈ ​സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത് ത​ന്നെ മ​ന​സ്സി​ലാ​കു​മെ​ന്നും സു​ധാ​ക​ര​ൻ തു​റ​ന്ന​ടി​ച്ചു.

നി​ല​വി​ലെ ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ളെ​യൊ​ന്നും പു​തി​യ നി​യ​മം മ​റി​ക​ട​ക്കു​ന്നി​ല്ലെ​ന്നും പ​രി​സ്ഥി​തി​യെ പൂ​ർ​ണ​മാ​യും സം​ര​ക്ഷി​ക്കും വി​ധ​മാ​ണ് വ്യ​വ​സ്ഥ​ക​ളെ​ന്നും മ​ന്ത്രി കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​വ​ർ​ത്തി​ച്ചെ​ങ്കി​ലും സു​ധാ​ക​ര​ൻ തൃ​പ്ത​നാ​യി​ല്ല.

മ​ന്ത്രി​യു​ടെ ഉ​ദ്ദേ​ശ്യ ശു​ദ്ധി​യെ മാ​നി​ക്കു​​ന്നെ​ങ്കി​ലും മ​ന്ത്രി വാ​ക്കാ​ൽ പ​റ​യു​ന്ന​തൊ​ന്നും വി​ശ്വ​സി​ക്കാ​നാ​വി​ല്ലെ​ന്നാ​യി സു​ധാ​ക​ര​ൻ. പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ളെ മ​റി​ക​ട​ക്കാ​തി​രി​ക്കാ​ൻ എ​ന്ത് മു​ൻ​ക​രു​ത​ലു​ക​ളാ​ണ് പു​തി​യ നി​യ​മ​ത്തി​ലു​ള്ള​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

സു​ധാ​ക​ര​നോ​ട് അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ലും ബി​ല്ല് സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ളോ​ട് യോ​ജി​ക്കു​ന്നു​വെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഭ​ര​ണ​പ​ക്ഷ​ത്ത് ത​ന്നെ ആ​ശ​യ​ക്കു​ഴ​പ്പ​വും ആ​ശ​ങ്ക​യു​മാ​ണെ​ന്ന്​ പി​ണ​റാ​യി വി​ജ​യ​നും വ്യ​ക്ത​മാ​ക്കി.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പു​റ​ക്കാ​ട് മ​ണ​ക്ക​ൽ പാ​ട​ശേ​ഖ​ര​ത്ത് എ​യിം​സ് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ൽ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ അ​വ​ത​രി​പ്പി​ച്ച​യാ​ളാ​ണ് സു​ധാ​ക​ര​നെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ബി​ല്ലി​ൽ പ്ര​തി​ഷേ​ധി​ച്ച്​ പ്ര​തി​പ​ക്ഷം സ​ഭ വി​ട്ട​പ്പോ​ൾ വി​ളി​ച്ച മു​ദ്രാ​വാ​ക്യം ‘സ​ര​ള​ല്ല ക​രാ​ള ബി​ല്ലാ’​ണെ​ന്ന സു​ധാ​ക​ര​ന്‍റെ വാ​ക്കു​ക​ളാ​ണ്. പു​റ​ത്ത്​ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ക്കു​മ്പോ​ൾ ​പ്ര​തി​പ​ക്ഷ​നേ​താ​വും ഇ​തേ വാ​ക്കു​ക​ൾ ആ​വ​ർ​ത്തി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story