കർമരംഗത്തുള്ളവർക്ക്​ അഭിനന്ദനം; ഇൗ വെല്ലുവിളി നാം അതിജയിക്കും – കുവൈത്ത്​ അമീർ

09:05 AM
23/05/2020
കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിരോധത്തിനായി കർമരംഗത്തുള്ള മുഴുവൻ പേർക്കും അഭിനന്ദനം അറിയിക്കുന്നതായി കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ പറഞ്ഞു. 
ഇൗദുൽ ഫിത്​റിന്​ മുന്നോടിയായി നടത്തിയ ടെലിവിഷൻ പ്രഭാഷണത്തിലാണ്​ അമീർ ഇക്കാര്യം വ്യക്​തമാക്കിയത്​. ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, സൈനികർ, അഗ്​നിശമന വകുപ്പ്​ ജീവനക്കാർ, വിവിധ മന്ത്രാലയങ്ങളിലെ ജീവനക്കാർ, സ്വകാര്യ വ്യക്​തികളും സ്ഥാപനങ്ങളും, സഹകരണ സംഘങ്ങൾ, ജീവകാരുണ്യ സംഘടനകൾ തുടങ്ങിയവരെല്ലാം ആദരവ്​ അർഹിക്കുന്നു. 
ജീവൻ ബലിയർപ്പിച്ചവരും മറ്റു ബുദ്ധിമുട്ടുകൾ അനുഭവിച്ചവരുമായ മുന്നണിപ്പോരാളി​കളെ നാം എന്നും ഒാർക്കും. അവരുടെ പരിശ്രമങ്ങൾ പാഴാവില്ല. ഇൗ പ്രതിസന്ധിയെ നാം അതിജയിക്കും. പെരുന്നാളി​​െൻറ ഇൗ സന്തോഷസമയത്ത്​ സ്വദേശികളും വിദേശികളും ഉൾപ്പെടെ മുഴുവൻ രാജ്യനിവാസികൾക്കും ആശംസ അറിയിക്കുന്നു. 
പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ പുതിയ സമീപനവും കഠിനാധ്വാനവും വേണ്ടിവരും. എല്ലാറ്റിനുമപ്പുറം ദേശീയ താൽപര്യം ഉയർത്തിപ്പിടിച്ചും ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തും കൂട്ടായ പരിശ്രമവും ഉണ്ടായാലേ നിലവിലെ പ്രയാസകരമായ ഘട്ടത്തെ അതിജയിക്കാൻ കഴിയൂവെന്നും അമീർ പറഞ്ഞു.
Loading...
COMMENTS