വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ നേ​തൃ​സം​ഗ​മം 

09:38 AM
11/01/2020
വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ നേ​തൃ​സം​ഗ​മ​ത്തി​ൽ കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ റ​സീ​ന മു​ഹ്​​യു​ദ്ദീ​ൻ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ നേ​തൃ​സം​ഗ​മം ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ റ​സീ​ന മു​ഹ്​​യു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. നി​ര​ന്ത​ര പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മേ ജ​ന​വി​രു​ദ്ധ, ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ൽ​നി​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ പി​ന്തി​രി​പ്പി​ക്കാ​ൻ ക​ഴി​യൂ​വെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

സെ​ൻ​ട്ര​ൽ, മേ​ഖ​ല, യൂ​നി​റ്റ് നേ​താ​ക്ക​ൾ​ക്കാ​യാ​ണ്​ സം​ഗ​മം ന​ട​ത്തി​യ​ത്. നേ​താ​ക്ക​ൾ അ​ണി​ക​ൾ​ക്ക് മാ​തൃ​ക​യാ​ക​ണ​മെ​ന്നും പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​വ​രാ​വ​ണ​മെ​ന്നും വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഖ​ലീ​ൽ റ​ഹ്​​മാ​ൻ പ​റ​ഞ്ഞു. തു​ട​ർ​ന്ന്​ ന​ട​ന്ന മോ​ഡ​ൽ യൂ​നി​റ്റ് യോ​ഗ​ത്തി​ൽ ഖൈ​ത്താ​ൻ യൂ​നി​റ്റ് യോ​ഗം ന​ട​ത്തി. പൗ​ളി ജോ​യ് ‘പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി’ വി​ഷ​യ​ത്തി​ൽ സം​സാ​രി​ച്ചു. യു. ​അ​ഷ്‌​റ​ഫ്‌, അ​ഷ്‌​ക​ർ മാ​ളി​യേ​ക്ക​ൽ, അ​ൻ​വ​ർ സാ​ദ​ത്ത്, ട്ര​ഷ​റ​ർ വി​ഷ്ണു ന​ടേ​ശ്, അ​സി. ട്ര​ഷ​റ​ർ സി​റാ​ജ് സ്രാ​മ്പി​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ല​യാ​ളി ക​ലാ​കാ​ര​ന്മാ​രെ പ​െ​ങ്ക​ടു​പ്പി​ച്ച്​ ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന ‘കേ​ര​ളോ​ത്സ​വ​ത്തി​​െൻറ പ്ര​ഖ്യാ​പ​ന​വും വി​ശ​ദീ​ക​ര​ണ​വും ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. ജ​ന​സേ​വ​ന​വി​ഭാ​ഗ​മാ​യ ടീം ​വെ​ൽ​ഫെ​യ​ർ ക്യാ​പ്റ്റ​ൻ റ​ഷീ​ദ് ഖാ​ൻ, അ​സി​സ്​​റ്റ​ൻ​റ്​ ക്യാ​പ്റ്റ​ൻ അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള സ​മ്പാ​ദ്യ​പ​ദ്ധ​തി​യാ​യ ‘സ​ഞ്ച​യി​ക’  ക​ൺ​വീ​ന​ർ കെ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ വി​ശ​ദീ​ക​രി​ച്ചു. കേ​ന്ദ്ര സെ​ക്ര​ട്ട​റി ഗി​രീ​ഷ് വ​യ​നാ​ട്​ സ്വാ​ഗ​ത​വും  സ​മീ​റ ഖ​ലീ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Loading...
COMMENTS