Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ. ശ്രീലേഖക്കെതിരെ ബി.ജെ.പി അണികൾ; ‘അധികാരമോഹി, വിശ്വാസവഞ്ചകി, പാർട്ടിക്ക് തലവേദന...’

text_fields
bookmark_border
ആർ. ശ്രീലേഖക്കെതിരെ ബി.ജെ.പി അണികൾ; ‘അധികാരമോഹി, വിശ്വാസവഞ്ചകി, പാർട്ടിക്ക് തലവേദന...’
cancel

തിരുവനന്തപുരം: കൗൺസിലർ സ്ഥാനം രാജിവെച്ചുവെന്ന സന്ദേശത്തിന് പിന്നാലെ മുൻ ഡി.ജി.പിയും തിരുവനന്തപുരം കോർപറേഷൻ ബി.ജെ.പി കൗൺസലറുമായ ആർ. ശ്രീലേഖക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ സൈബർ ആക്രമണവുമായി പാർട്ടി അണികളും അനുഭാവികളും. ശ്രീലേഖയുടെ ഫേസ്ബുക് പോസ്റ്റിന് താഴെ കടുത്ത പ്രതിഷേധവുമായി എത്തിയ ബി.ജെ.പി പ്രവർത്തകർ അവരെ രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്.

രാഷ്ട്രീയ പക്വതയോ ജനസേവന താല്പര്യമോ ഇല്ലാതെ കേവലം അധികാരവും സ്ഥാനമാനങ്ങളും മാത്രം ലക്ഷ്യമിട്ട് ബി.ജെ.പിയിലേക്ക് കടന്നുവന്ന വ്യക്തിയാണ് ശ്രീലേഖയെന്ന് അണികൾ ആരോപിക്കുന്നു. പ്രവർത്തകർ അഹോരാത്രം വിയർപ്പൊഴുക്കി വിജയിപ്പിച്ചെടുത്ത ശേഷം ബി.ജെ.പിയെയും തിരുവനന്തപുരം കോർപറേഷൻ ഭരണത്തെയും പ്രതിസന്ധിയിലാക്കി പിന്നിൽനിന്ന് കുത്തുകയാണ് അവർ ചെയ്തതെന്നാണ് പ്രധാന ആക്ഷേപം.

ഉയർന്ന ഐ.പി.എസ് പദവിയുടെ ഈഗോയും ദാഷ്ട്യവും പൊതുപ്രവർത്തനത്തിന് യോജിച്ചതല്ലെന്നും, വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളെയും ബി.ജെ.പിയെയും വഞ്ചിക്കുകയാണ് ചെയ്തതെന്നും ശ്രീലേഖയുടെ ഫേസ്ബുക് പോസ്റ്റിനുള്ള കമന്റുകളിൽ ആരോപിക്കുന്നു.

ദശാബ്ദങ്ങളായി പാർട്ടിക്ക് വേണ്ടി പോസ്റ്റർ ഒട്ടിച്ചും തെരുവിൽ കഷ്ടപ്പെട്ടും പ്രവർത്തിച്ച സാധാരണക്കാരെ തഴഞ്ഞ്, പദവി കൊതിച്ചെത്തുന്നവർക്ക് മാനദണ്ഡങ്ങളില്ലാതെ ചുമതലകൾ നൽകുന്ന ബി.ജെ.പി നേതൃത്വത്തിനെതിരെയും അണികൾ വിമർശനം ഉന്നയിക്കുന്നുണ്ട്. 'ശ്രീലേഖ പോയാൽ ബി.ജെ.പിക്ക് ഒന്നും സംഭവിക്കാനില്ല' എന്നും, നിരന്തരം പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വ്യക്തി ഒഴിഞ്ഞുപോയതോടെ വലിയൊരു തലവേദനയാണ് ഇല്ലാതായതെന്നും പലരും അമർഷത്തോടെ കുറിച്ചു.

ബി.ജെ.പിയെയും ജനങ്ങളെയും ചതിച്ച ഇത്തരം ആളുകൾക്ക് ഇനിമേൽ യാതൊരു പരിഗണനയും നൽകരുതെന്നും, രാഷ്ട്രീയ ബോധമില്ലാതെ സ്ഥാനങ്ങൾക്ക് വേണ്ടി വരുന്ന അവസരവാദികളെ കടുത്ത അമർഷത്തോടെ അവഗണിക്കണമെന്നും കമന്റുകളിൽ അണികൾ ആവശ്യപ്പെടുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cyber attack against R Sreelekha by BJP workers
Next Story