കു​വൈ​ത്ത്​ എ​യ​ർ​വേ​​സി​ൽ​നി​ന്ന്​ 26 ജീ​വ​ന​ക്കാ​ർ രാ​ജി​വെ​ച്ചു

09:14 AM
14/12/2019

കു​വൈ​ത്ത്​ സി​റ്റി: ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ കു​വൈ​ത്ത്​ എ​യ​ർ​വേ​സി​ൽ​നി​ന്ന്​ പൈ​ല​റ്റു​മാ​ർ ഉ​ൾ​പ്പെ​ടെ 26 ജീ​വ​ന​ക്കാ​ർ രാ​ജി​വെ​ച്ചു. ഡെ​പ്യൂ​ട്ടി ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വി​ന്​ ഒ​രു​മി​ച്ചാ​ണ്​ രാ​ജി​ക്ക​ത്ത്​ ന​ൽ​കി​യ​ത്. ആ​നു​കൂ​ല്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ ഇ​വ​ർ നേ​ര​േ​ത്ത നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഇ​ത്​ പ​രി​ഗ​ണി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്​ രാ​ജി​യെ​ന്ന്​ അ​റി​യു​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ കു​വൈ​ത്ത്​ എ​യ​ർ​വേ​യ്​​സ്​ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​രു​ടെ പ്ര​തി​നി​ധി​യാ​യി നാ​ലു പൈ​ല​റ്റു​മാ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. സി​വി​ൽ വ്യോ​മ​യാ​ന അ​തോ​റി​റ്റി​യു​ടെ ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കാ​തെ​യും അ​ന്താ​രാ​ഷ്​​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക്​ അ​നു​സ​രി​ച്ചും ഇ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്നാ​ണ്​ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡി​​െൻറ കാ​ഴ്​​ച​പ്പാ​ട്​ എ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. വി​ഷ​യം പ​ഠി​ക്കാ​ൻ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്, എ​ക്​​സി​ക്യൂ​ട്ടി​വ്​ മാ​നേ​ജ്​​മ​െൻറ്​ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ സം​യു​ക്​​ത സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്.

Loading...
COMMENTS