പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളും ഇ​ട​വ​ക ക​ൺ​െ​വ​ൻ​ഷ​നും

08:00 AM
09/11/2019
കു​വൈ​ത്ത്​ സി​റ്റി: ഗീ​വ​ർ​ഗീ​സ് മാ​ർ ഗ്രീ​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ (പ​രു​മ​ല തി​രു​മേ​നി​യു​ടെ) 117ാമ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ളും ഇ​ട​വ​ക ക​ൺ​െ​വ​ൻ​ഷ​നും അ​ഹ​മ്മ​ദി സ​െൻറ്​ തോ​മ​സ്​ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ഴ​യ പ​ള്ളി​യി​ൽ ന​ട​ന്നു. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ പ്ര​ശ​സ്ത പ്ര​ഭാ​ഷ​ക​നും ധ്യാ​ന​ഗു​രു​വു​മാ​യ ഫാ. ​സ​ക്ക​റി​യ നൈ​നാ​ൻ, ഇ​ട​വ​ക വി​കാ​രി ഫാ. ​അ​നി​ൽ വ​ർ​ഗീ​സ് എ​ന്നി​വ​ർ ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. 
വെ​ള്ളി​യാ​ഴ്​​ച വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു ശേ​ഷം ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക​യു​ടെ ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കി. സ​ൺ​ഡേ സ്​​കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ വി​ത​ര​ണോ​ദ്​​ഘാ​ട​ന​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള എം.​ജി ചാ​രി​റ്റി ബോ​ക്​​സ്​ വി​ത​ര​ണ​വും നേ​ർ​ച്ച​വി​ള​മ്പും ന​ട​ന്നു. ഇ​ട​വ​ക ട്ര​സ്​​റ്റി പോ​ൾ വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ബോ​ബ​ൻ ജോ​ൺ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, സാ​ന്തോം ഫെ​സ്​​റ്റ്​ ജ​ന​റ​ൽ ക​ൺ​​വീ​ന​ർ നൈ​നാ​ൻ ചെ​റി​യാ​ൻ, റാ​ഫി​ൽ കൂ​പ്പ​ൺ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, സ​ൺ​ഡേ സ്കൂ​ൾ ഹെ​ഡ് മാ​സ്​​റ്റ​ർ വ​ർ​ഗീ​സ്​ എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
Loading...
COMMENTS