ക​ത്തോ​ലി​ക്ക സ​ഭ ഗ​ൾ​ഫ്​  യൂ​നി​റ്റി കോ​ൺ​ഫ​റ​ൻ​സി​ന്​ തു​ട​ക്കം

08:18 AM
09/11/2019
ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ഗ​ൾ​ഫ്​ റീ​ജ​നി​ലെ ദേ​വാ​ല​യ കൂ​ട്ടാ​യ്​​മ​ക​ളു​ടെ യൂ​നി​റ്റി സം​ഗ​മം
കു​വൈ​ത്ത്​ സി​റ്റി: ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ഗ​ൾ​ഫ്​ റീ​ജി​യ​നി​ലെ ദേ​വാ​ല​യ കൂ​ട്ടാ​യ്​​മ​ക​ളു​ടെ സം​ഗ​മ​ത്തി​ന്​ (യൂ​നി​റ്റി കോ​ൺ​ഫ​റ​ൻ​സ്) കു​വൈ​ത്തി​ൽ തു​ട​ക്കം. ബി​ഷ​പ്പു​മാ​രാ​യ ക​മി​ലോ ബാ​ലി​ൻ, പോ​ൾ ഹി​ൻ​റ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ മൂ​ന്നു​ദി​വ​സ​ത്തെ പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. 
ആ​ത്​​മീ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, പ്ര​ത്യേ​ക പ്രാ​ർ​ഥ​ന, കൊ​യ​റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണു​ള്ള​ത്. ബി​ഷ​പ്പു​മാ​രാ​യ ക​മി​ലോ ബാ​ലി​ൻ, പോ​ൾ ഹി​ൻ​റ​ർ, ഗ​ൾ​ഫ്​ അ​പ്പോ​ത്ത​ലി​ക്​ നൂ​ൻ​ഷ്യോ ഫ്രാ​ൻ​സി​സ്​​കോ പ​ടി​ല്യ എ​ന്നി​വ​ർ ചേ​ർ​ന്ന്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വെ​ള്ളി​യാ​ഴ്​​ച ജിം ​മ​ർ​ഫി, ആ​​ന്ദ്രെ അ​രാ​ൻ​ഗോ, ഫാ. ​ഇ​ർ​ദ്​​മാ​ൻ, ജോ​സ​ഫ്​ മേ​ലൂ​ക്കാ​ര​ൻ, ബി​ഷ​പ്പ്​ കാ​മി​ലോ ബാ​ലി​ൻ, സി​റി​ൾ ജോ​ൺ, നി​യോ കാ​റ്റെ​ക്​ ഹ്യൂ​മ​ൻ, മൈ​ക്ക​ൽ ഡി​സി​ൽ​വ, ഫാ. ​ല​യ​ണ​ൽ, ഫാ. ​ബെ​ന്നി, വി​ൻ​സ​െൻറ്​ റെ​ഗ്രോ, അ​ജി​ൻ ജോ​സ​ഫ്​ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സം​സാ​രി​ച്ചു. ഡോ. ​ജീ​ൻ ലൂ​ക്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖ​ത്ത​ർ, യ​മ​ൻ, സൗ​ദി, കു​വൈ​ത്ത്, ബ​ഹ്​​റൈ​ൻ, യു.​എ.​ഇ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള 3500ൽ​പ​രം പ്ര​തി​നി​ധി​ക​ൾ സം​ബ​ന്ധി​ച്ചു. 
വി​വി​ധ ക​ലാ സാം​സ്​​കാ​രി​ക, വി​നോ​ദ പ​രി​പാ​ടി​ക​ൾ സം​ഗ​മ​ത്തി​ന്​ മാ​റ്റു​കൂ​ട്ടി.
 
Loading...
COMMENTS