ആവേശമായി യൂത്ത് ഇന്ത്യ പ്രവാസി സ്പോർട്സ് ആൻഡ്​ ഗെയിംസ്

08:16 AM
09/11/2019
യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച ശി​ഫ അ​ൽ ജ​സീ​റ പ്ര​വാ​സി സ്പോ​ർ​ട്സ് ആ​ൻ​ഡ്​ ഗെ​യിം​സി​െൻറ ഭാ​ഗ​മാ​യി ന​ട​ന്ന മാ​ർ​ച്ച്​ പാ​സ്​​റ്റ്
കു​വൈ​ത്ത്​ സി​റ്റി: ‘കാ​യി​ക ശേ​ഷി മാ​ന​വ ന​ന്മ​ക്ക്’ ത​ല​ക്കെ​ട്ടി​ൽ യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച ശി​ഫ അ​ൽ ജ​സീ​റ പ്ര​വാ​സി സ്പോ​ർ​ട്സ് ആ​ൻ​ഡ്​ ഗെ​യിം​സ്​ ക​ളി​യാ​വേ​ശ​ത്തി​നൊ​പ്പം കൂ​ട്ടാ​യ്​​മ​യു​ടെ വി​ളം​ബ​ര​മാ​യി. 
വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ എ​ട്ടി​ന് കൈ​ഫാ​ൻ അ​ത്‌​ല​റ്റി​ക്സ് ഫെ​ഡ​റേ​ഷ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ നാ​ല്​ സോ​ണു​ക​ളു​ടെ വ​ർ​ണ​ശ​ബ​ള​മാ​യ മാ​ർ​ച്ച് പാ​സ്​​റ്റോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്മ​െൻറ്​ പ്ര​സി​ഡ​ൻ​റ്​ ന​ഹാ​സ് മാ​ള ഉ​ദ്​​ഘാ​ട​നം ചെ​യ്തു. 
ഐ.​പി.​സി ക​മ്യൂ​ണി​റ്റി വി​ഭാ​ഗം ത​ല​വ​ൻ ഖാ​ലി​ദ് അ​ബ്ദു​ല്ലാ​ഹ് അ​സ്സ​ബാ​ഹ്, ജം​ഇ​യ്യ​തു​ൽ ഇ​സ്​​ലാ​ഹ് പ്ര​ധി​നി​ധി അ​ബ്​​ദു​ല്ലാ​ഹ് അ​ൽ ഹു​ദൈ​ബ്, ഔ​ഖാ​ഫ് പ്ര​തി​നി​ധി മു​ഹ​മ്മ​ദ​ലി അ​ബ്​​ദു​ല്ലാ​ഹ്, ശി​ഫ അ​ൽ ജ​സീ​റ ഫ​ർ​വാ​ന​യ മെ​ഡി​ക്ക​ൽ സ​െൻറ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ സു​ബൈ​ർ മു​സ്​​ലി​യാ​ര​ക​ത്ത്, കെ.​ഐ.​ജി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ മ​ഞ്ചേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ഹ​മീ​ദ്, കൂ​ടി​യാ​ലോ​ച​ന സ​മി​തി അം​ഗം അ​ബ്​​ദു​റ​സാ​ഖ് ന​ദ്‌​വി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 
മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന രീ​തി​യി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ ആ​വേ​ശ​ഭ​രി​ത​മാ​യി​രു​ന്നു. വെ​റ്റ​റ​ൻ​സ്, യൂ​ത്ത്, സീ​നി​യ​ർ ബോ​യ്സ്, ജൂ​നി​യ​ർ ബോ​യ്സ്, സ​ബ് ജൂ​നി​യ​ർ ബോ​യ്സ്, സീ​നി​യ​ർ കി​ഡ്സ്, കി​ഡ്സ്, ജൂ​നി​യ​ർ കി​ഡ്സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 100 മീ​റ്റ​ർ, 50 മീ​റ്റ​ർ, 200 മീ​റ്റ​ർ, 400 മീ​റ്റ​ർ, 800 മീ​റ്റ​ർ 1500 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ങ്ങ​ളും, ലോ​ങ്​ ജം​പ്, ഹൈ​ജം​പ​്, ഷോ​ട്ട് പു​ട്ട്, ജാ​വ​ലി​ൻ ത്രോ, ​ഡി​സ്ക​സ് ത്രോ, ​പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി.
 ഫ​ഹാ​ഹീ​ൽ, ഹാ​ർ​വാ​നി​യ, സാ​ൽ​മി​യ, അ​ബ്ബാ​സി​യ സോ​ണു​ക​ളി​ൽ​നി​ന്ന്​ ആ​യി​ര​ത്തോ​ളം മ​ല​യാ​ളി​ക​ളാ​ണ് മാ​റ്റു​ര​ച്ച​ത്. സ്പോ​ർ​ട്സ് ക്യാ​പ്റ്റ​ൻ എം.​എ ഖ​ലീ​ൽ ടീം ​അം​ഗ​ങ്ങ​ൾ​ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഉ​ദ്ഘാ​ട​ന സെ​ഷ​നി​ൽ യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ മ​ഹ​നാ​സ് മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
Loading...
COMMENTS