ജലീബി​ലെ കൂട്ടപ്പരി​ശോധനക്ക്​ മുന്നൊരുക്കം തുടങ്ങി

07:54 AM
09/11/2019
ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ൽ മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​ർ തെ​രു​വ്​ കൈ​യേ​റ്റ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു
കു​വൈ​ത്ത്​ സി​റ്റി: ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ൽ സ​മ​ഗ്ര പ​രി​ശോ​ധ​ന​ക്ക്​ അ​ധി​കൃ​ത​ർ മു​ന്നൊ​രു​ക്കം തു​ട​ങ്ങി. ഇൗ ​മാ​സം തു​ട​ക്കം മു​ത​ൽ നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു. അ​ന​ധി​കൃ​ത ക​ട​ക​ളും വി​ദേ​ശി ബാ​ച്​​ല​ർ​മാ​രെ താ​മ​സി​പ്പി​ക്കു​ന്ന സ്വ​ദേ​ശി താ​മ​സ മേ​ഖ​ല​യി​ലെ വീ​ടു​ക​ളും അ​ധി​കൃ​ത​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഈ​മാ​സം 15ന്​ ​പ​രി​ശോ​ധ​ന കാ​മ്പ​യി​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി തു​ട​ങ്ങു​ന്ന​തോ​​ടെ ആ​ദ്യം ഇ​വി​ട​ങ്ങ​ളി​ൽ ന​ട​പ​ടി​യെ​ടു​ക്കും. ലൈ​സ​ൻ​സി​ല്ലാ​തെ നി​ര​വ​ധി ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​യി​ൽ അ​ധി​കൃ​ത​ർ​ക്ക്​ ​ബോ​ധ്യ​മാ​യി. താ​മ​സ നി​യ​മ ലം​ഘ​ക​രെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സ്​ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ചെ​ക്​​പോ​സ്​​റ്റ്​ സ്ഥാ​പി​ച്ച്​ ഉ​ൾ​ഭാ​ഗ​ങ്ങ​ളി​ൽ അ​രി​ച്ചു​പെ​റു​ക്കി പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നാ​ണ്​ വി​വ​ര​ങ്ങ​ൾ.
വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ൽ സ​മ​ഗ്ര​വും ശ​ക്​​ത​വു​മാ​യി പ​രി​ശോ​ധ​ന​ക്കാ​ണ്​ അ​ര​ങ്ങൊ​രു​ങ്ങു​ന്ന​ത്. മാ​ൻ​പ​വ​ർ അ​തോ​റി​റ്റി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, പ​രി​സ്ഥി​തി പ​ബ്ലി​ക്​ ​അ​തോ​റി​റ്റി, വാ​ണി​ജ്യ മ​ന്ത്രാ​ല​യം എ​ന്നി​വ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന സം​യു​ക്​​ത സ​മി​തി​യാ​ണ്​ പ​രി​ശോ​ധ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ക. വീ​ടു​ക​ൾ, റി​യ​ൽ എ​സ്​​റ്റേ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ, വെ​യ​ർ ഹൗ​സു​ക​ൾ തു​ട​ങ്ങി​യ​വ നി​രീ​ക്ഷ​ണ വി​ധേ​യ​മാ​ക്കും. ഒാ​പ​റേ​ഷ​ൻ റൂം ​തു​റ​ന്നും ആ​കാ​ശ നി​രീ​ക്ഷ​ണം ന​ട​ത്തി​യും മേ​ഖ​ല​യി​ൽ​നി​ന്ന്​ നി​യ​മ​ലം​ഘ​ക​രെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ന​ത്ത പ​രി​ശോ​ധ​ന​ക്കാ​ണ്​ നീ​ക്കം. പ​രി​ശോ​ധ​ന​ക്ക്​ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക​യും മാ​സ്​​റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. മേ​ഖ​ല​യി​ലെ ജ​ന​ബാ​ഹു​ല്യം പ്ര​ദേ​ശ​ത്തെ പ​രി​സ​ര ശു​ചീ​ക​ര​ണ​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. 
മേ​ഖ​ല​യി​ലെ റോ​ഡു​ക​ളി​ലെ​ല്ലാം മ​ലി​ന​ജ​ലം ഒ​ഴു​കു​ന്ന അ​വ​സ്ഥ​യാ​ണ്. മ​ല​യാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശം കൂ​ടി​യാ​ണ്​ അ​ബ്ബാ​സി​യ ഉ​ൾ​പ്പെ​ടു​ന്ന ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖ്.  ജ​ലീ​ബ് ശു​യൂ​ഖി​ലെ നി​യ​മ​വി​രു​ദ്ധ പ്ര​വൃ​ത്തി​ക​ൾ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്ന മ​ന്ത്രി​സ​ഭ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് നി​യോ​ഗി​ക്ക​പ്പെ​ട്ട സ​മി​തി​യു​ടെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​മ്പ​യി​ൻ ആ​രം​ഭി​ക്കു​ന്ന​ത്.
Loading...
COMMENTS