‘കൊല്ലം എ​െൻറ ഇല്ലം’  പ്രവാസി സമാജം വാർഷികാഘോഷം

10:46 AM
07/10/2019
കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം കു​വൈ​ത്തിെൻറ 13ാമ​ത് വാ​ർ​ഷി​ക ആ​ഘോ​ഷം ജ​സ്​​റ്റി​സ് കെ​മാ​ൽ പാ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു
കു​വൈ​ത്ത് സി​റ്റി: കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം കു​വൈ​ത്തി​െൻറ 13ാമ​ത് വാ​ർ​ഷി​ക ആ​ഘോ​ഷം  ‘കൊ​ല്ലം എ​​െൻറ ഇ​ല്ലം’   വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ജ​സ്​​റ്റി​സ് കെ​മാ​ൽ പാ​ഷ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ് സ​ലിം​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യു, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ജേ​ക്ക​ബ് ച​ണ്ണ​പ്പെ​ട്ട, ജോ​യ് ജോ​ൺ തു​രു​ത്തി​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​ത്താം ത​ര​ത്തി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ സ​മാ​ജം അം​ഗ​ങ്ങ​ളു​                ടെ കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു. ഫെ​സ്​​റ്റി​നു മു​ന്നോ​ടി​യാ​യി ‘എ​െൻറ പ്ര​വാ​സ ജീ​വി​തം’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ ഡോ. ​ജി​ൻ​സി വ​ർ​ഗീ​സ്, ര​ശ്മി രാ​ജീ​വ് എ​ന്നി​വ​രെ​യും കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളാ​യ  ആ​ബേ​ൻ തോ​മ​സ് ബി​ജു, എ​വി​ലി​ൻ മ​റി​യം വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്കും സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി. 
ഫെ​സ്​​റ്റി​െൻറ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ സ്മ​ര​ണി​ക യു.​ബി ഗ്രൂ​പ് സി.​ഇ.​ഒ മു​ര​ളി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ഇ​ന്ത്യ​ൻ എം​ബ​സി ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി അ​മി​താ​ബ് ര​ൻ​ജ​ൻ, എ​ൻ.​എ​സ്.​എ​ച്ച് ക​മ്പ​നി ഫി​നാ​ൻ​സ് മാ​നേ​ജ​ർ മ​നോ​ജ് കു​മാ​ർ, മാ​ർ​ത്തോ​മ ച​ർ​ച്ച് വി​കാ​രി ഫാ​ദ​ർ യേ​ശു​ദാ​സ്, വ​നി​ത​വേ​ദി ക​ൺ​വീ​ന​ർ റീ​നി ബി​നോ​യ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സ​മാ​ജം അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര, മാ​ർ​ഗം​ക​ളി, ഒ​പ്പ​ന എ​ന്നി​വ​യും അ​ഭി​ജി​ത്ത്, കൊ​ല്ലം, ഹൃ​ദി​ൻ ര​വി, കാ​വ്യ കൃ​ഷ്ണ എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള​യും, അ​ബി ചാ​ത്ത​ന്നൂ​രി​​െൻറ മി​മി​ക്സും പ​രി​പാ​ടി​ക​ൾ​ക്ക് മി​ഴി​വേ​കി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജ​യ​ൻ സ​ദാ​ശി​വ​ൻ, സ​ലി​ൽ വ​ർ​മ്മ, ഡോ. ​സു​ബു, പ്ര​ശാ​ന്ത്, സി​ബി ജോ​സ​ഫ്, അ​ബ്​​ദു​ൽ വാ​ഹി​ദ്, ശി​വ പ്ര​സാ​ദ്, ലി​നി ജ​യ​ൻ, നി​ഷ ദി​ലീ​പ്, ഷാ​ജി ആ​യൂ​ർ, ശ്രീ​ജി​ത്ത്, അ​ല​ക്സ് കു​ട്ടി, റെ​ജി മ​ത്താ​യി, ബി​ജു ജോ​ർ​ജ്  എ​ന്നി​വ​രും യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളും നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ലാ​ജി ജേ​ക്ക​ബ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ത​മ്പി ലൂ​ക്കോ​സ് ന​ന്ദി​യും പ​റ​ഞ്ഞു. 
Loading...
COMMENTS