ത​ന്ത്ര​പ്ര​ധാ​ന വ​കു​പ്പു​ക​ളി​ൽ​നി​ന്ന് വി​ദേ​ശി  ജീ​വ​ന​ക്കാ​രെ കൂ​ട്ട​ത്തോ​ടെ മാ​റ്റി​യേ​ക്കും 

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ ത​ന്ത്ര​പ്ര​ധാ​ന വ​കു​പ്പു​ക​ളി​ലെ വി​വി​ധ ത​സ്തി​ക​ക​ളി​ൽ നി​ന്ന് വി​ദേ​ശി ജീ​വ​ന​ക്കാ​രെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന ന​ട​പ​ടി​ക്ക് നീ​ക്കം. പ​ക​രം യോ​ഗ്യ​രാ​യ സ്വ​ദേ​ശി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ നി​യ​മി​ക്കും.  സ്വ​ദേ​ശി​ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും ഒ​പ്പം സു​ര​ക്ഷ സം​ബ​ന്ധ​മാ​യ നീ​ക്ക​ങ്ങ​ൾ ഉൗ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് പു​തി​യ തീ​രു​മാ​ന​മെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പ് പ്ര​ത്യേ​ക നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​താ​യും വാ​ർ​ത്താ​കേ​ന്ദ്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ട്രാ​ഫി​ക്, പൗ​ര​ത്വം, പാ​സ്പോ​ർ​ട്ട് വ​കു​പ്പു​ക​ളാ​ണ് ഇ​പ്പോ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ത​ന്ത്ര​പ്ര​ധാ​ന​മാ​യ വ​കു​പ്പു​ക​ളാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഇൗ ​വ​കു​പ്പു​ക​ളി​ലെ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ സ്വ​ദേ​ശി​ക​ളെ വ്യാ​പ​ക​മാ​യി നി​യ​മി​ക്കും.  ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി വൈ​കാ​തെ ആ​രം​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. ക​രാ​ർ അ​വ​സാ​നി​ക്കു​ന്ന മു​റ​ക്ക് വി​ദേ​ശി ജീ​വ​ന​ക്കാ​രെ പ​റ​ഞ്ഞു​വി​ടാ​നാ​ണ് നീ​ക്കം. നി​യ​മം, സെ​ക്ര​ട്ടേ​റി​യ​ൽ തു​ട​ങ്ങി ഭ​ര​ണ​നി​ർ​വ​ഹ​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​രം ല​ഭ്യ​മാ​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. മ​ന്ത്രാ​ല​യ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി ഒ​ഴി​വാ​ക്കേ​ണ്ട വി​ദേ​ശി ജീ​വ​ന​ക്കാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ മ​ന്ത്രാ​ല​യം ന​ട​പ​ടി തു​ട​ങ്ങി. ഗ​താ​ഗ​തം, പാ​സ്പോ​ർ​ട്ട്, പൗ​ര​ത്വം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലു​ള്ള​വ​രെ സം​ബ​ന്ധി​ച്ചാ​ണു റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ള്ള​ത്. 
സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ ഒ​ന്ന​ര​ല​ക്ഷം ത​സ്തി​ക​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നും ആ​ലോ​ച​ന​യു​ണ്ട്. തൊ​ഴി​ൽ വി​പ​ണി​യി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ആ​ലോ​ച​ന ശ​ക്ത​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ നി​ല​വി​ലു​ള്ള വി​ദേ​ശി​ക​ൾ​ക്ക് പ​ക​ര​മാ​യി സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്കു​ക​യാ​ണ് ല​ക്ഷ്യം. വി​ദേ​ശി​ക​ൾ​ക്ക് പു​തു​താ​യി നി​യ​മ​നം ല​ഭി​ക്കി​ല്ല. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന സ്വ​ദേ​ശി​ക​ൾ​ക്കു​ള്ള സ​ർ​ക്കാ​ർ അ​ല​വ​ൻ​സ് ഇ​ന​ത്തി​ലേ​ക്കു​ള്ള തു​ക 100 കോ​ടി ദീ​നാ​ർ ആ​യി വ​ർ​ധി​പ്പി​ക്കാ​നും നീ​ക്ക​മു​ണ്ട്. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന ശ​മ്പ​ള​ത്തി​ന് പു​റ​മേ സ്വ​ദേ​ശി​ക​ൾ​ക്ക് പ്ര​തി​മാ​സം സ​ർ​ക്കാ​ർ പ്ര​ത്യേ​ക അ​ല​വ​ൻ​സ് ന​ൽ​കും. സ്വ​കാ‍ര്യ​മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ർ​ക്കു പ്ര​തി​മാ​സം ല​ഭി​ക്കു​ന്ന വ​രു​മാ​നം പൊ​തു​മേ​ഖ​ല​യി​ലേ​തി​നു തു​ല്യ​മാ​ക്കാ​നാ​ണ് നീ​ക്കം. 
സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​തി​ന് സ്വ​ദേ​ശി​ക​ൾ​ക്കു​ള്ള വി​മു​ഖ​ത ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യാ​ണ്​ പ്ര​ത്യേ​ക അ​ല​വ​ൻ​സ്. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ 16 ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ൾ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. അ​വ​രി​ൽ എ​ട്ടു മു​ത​ൽ 10 വ​രെ ശ​ത​മാ​നം ആ​ളു​ക​ളെ ഒ​ഴി​വാ​ക്കി പ​ക​രം സ്വ​ദേ​ശി​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കാ​നാ​ണ് പ​ദ്ധ​തി. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​രം എ​ന്ന​ത് വി​വി​ധ ത​ല​ങ്ങ​ളി​ൽ സ​മ​ഗ്ര ച​ർ​ച്ച​ക​ളി​ലൂ​ടെ​യാ​കും പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക. സാ​മ്പ​ത്തി​ക കാ​ര്യ​മ​ന്ത്രി മ​ർ​യം അ​ൽ അ​ഖീ​ൽ അ​തു​സം​ബ​ന്ധി​ച്ച രൂ​പ​രേ​ഖ ത​യാ​റാ​ക്കി​വ​രു​ന്നു​ണ്ട്.
യോ​ഗ്യ​ത​യു​ള്ള കു​വൈ​ത്ത് നി​യ​മ അ​ഭി​ഭാ​ഷ​ക​രെ പ്ര​ത്യേ​ക വ​കു​പ്പു​ക​ളി​ല്‍ നി​യ​മി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു നേ​ര​ത്തേ സി​വി​ല്‍ സ​ർ​വി​സ് ക​മീ​ഷ​െ​ന​തി​രെ (സി.​എ​സ്.​സി)  കേ​സ് ഫ​യ​ല്‍ ചെ​യ്തു. യോ​ഗ്യ​ത​യു​ള്ള നി​ര​വ​ധി കു​വൈ​ത്തി അ​ഭി​ഭാ​ഷ​ക​ര്‍ സി.​എ​സ്.​സി​യി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​രി​ക്കെ വി​ദേ​ശി​ക​ളാ​യ അ​ഭി​ഭാ​ഷ​ക​രെ ജോ​ലി​ക്കെ​ടു​ത്ത​തി​നെ തു​ട​ര്‍ന്നാ​ണ് ഒ​രു​കൂ​ട്ടം കു​വൈ​ത്ത് അ​ഭി​ഭാ​ഷ​ക​ര്‍ കേ​സു​മാ​യി മു​ന്നോ​ട്ടു വ​ന്ന​ത്. സ്‌​പെ​ഷാ​ലി​റ്റി​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ വി​ദേ​ശി നി​യ​മ അ​ഭി​ഭാ​ഷ​ക​രു​ടെ​യും നി​യ​മ​നം അ​വ​സാ​നി​പ്പി​ക്കാ​ന്‍ സി.​എ​സ്.​സി​യോ​ട്​ ഉ​ത്ത​ര​വി​ട​ണ​മെ​ന്ന്​ അ​ഭി​ഭാ​ഷ​ക​ന്‍ അ​ബ്​​ദു​ല്ല അ​ല്‍ റാ​ഷി​ദി അ​ഭ്യ​ർ​ഥി​ച്ചു. കോ​ട​തി​യി​ല്‍  30,000ത്തോ​ളം കു​വൈ​ത്തി അ​ഭി​ഭാ​ഷ​ക​ര്‍ മി​ക​വു​റ്റ രീ​തി​യി​ല്‍ പൊ​തു ഇ​ട​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്നും സ്വ​കാ​ര്യ​മേ​ഖ​ല​ക​ളി​ൽ 6,000 അ​ഭി​ഭാ​ഷ​ക​ര്‍ തൊ​ഴി​ലെ​ടു​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല, വി​ദേ​ശി​ക​ളാ​യ അ​ഭി​ഭാ​ഷ​ക​രു​ടെ സ​മാ​ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യാ​ണ് കു​വൈ​ത്തി​ക​ളാ​യ അ​ഭി​ഭാ​ഷ​ക​ര്‍ക്കു​ള്ള​തെ​ന്നും അ​ദ്ദേ​ഹം കോ​ട​തി​യി​ല്‍ വാ​ദി​ച്ചു.
പല മേ​ഖ​ല​ക​ളി​ലും സ്വ​ദേ​ശി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​ക്ക് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. രാ​ജ്യ​ത്തി​െൻറ സ​മ്പ​ത്തും തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മു​ൾ​പ്പെ​ടെ കു​ടി​യേ​റ്റ​ക്കാ​രാ​യ വി​ദേ​ശി​ക​ൾ കൈ​യ​ട​ക്കു​ന്നു​വെ​ന്ന് നി​ര​വ​ധി ത​വ​ണ പാ​ർ​ല​മ​െൻറി​ലും എം.​പി​മാ​ർ ആ​ക്ഷേ​പ​മു​ന്ന​യി​ച്ചി​രു​ന്നു. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യി​ൽ സിം​ഹ​ഭാ​ഗ​വും വി​ദേ​ശി​ക​ളാ​ണെ​ന്ന വ​സ്തു​ത ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നി​ര​ന്ത​ര​മാ​യി പാ​ർ​ല​മ​െൻറി​ന​ക​ത്തും പു​റ​ത്തും ഇ​ത്ത​രം പ​രാ​തി​ക​ളു​യ​രു​ന്ന​ത്.  രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്ന ജ​ന​സം​ഖ്യ അ​സു​ന്ത​ലി​ത​ത്വം ഇ​ല്ലാ​താ​ക്കാ​നും സ്വ​ദേ​ശി​ക​ളി​ലെ തൊ​ഴി​ലി​ല്ലാ​യ്മ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​മാ​യി വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​േക്വാ​ട്ട നി​ശ്ച​യി​ച്ച് റി​ക്രൂ​ട്ട്മ​െൻറ് ന​ട​പ​ടി പ​രി​ഷ്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി വേ​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം  പാ​ർ​ല​മ​െൻറ് അം​ഗം ഖ​ലീ​ൽ അ​ൽ​സ​ലേ​ഹ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​ടി​പ​ടി​യാ​യി വി​ദേ​ശി​ക​ളെ കു​റ​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടും ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ  നി​യ​മ​നി​ർ​മാ​ണ​ത്തി​ന് മു​റ​വി​ളി​യു​യ​രു​ന്ന​ത്. വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ​ക്ക് കു​വൈ​ത്തി​ൽ ​േക്വാ​ട്ട നി​ശ്ച​യി​ച്ച് വി​ദേ​ശി ക​ട​ന്നു​വ​ര​വ് നി​യ​ന്ത്രി​ക്കു​ക​യും വി​ദേ​ശി​ക​ൾ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് അ​യ​ക്കു​ന്ന പ​ണ​ത്തി​ന് നി​ർ​ബ​ന്ധി​ത നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​ക​യും വേ​ണ​മെ​ന്ന് പാ​ർ​ല​മ​െൻറ് അം​ഗം ഖ​ലീ​ൽ അ​ൽ​സ​ലേ​ഹ് ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​ത്ത് വ​ള​രെ കു​റ​ച്ചു മാ​ത്രം പ​ണം ചെ​ല​വ​ഴി​ച്ച് സ​മ്പാ​ദ്യ​ത്തി​െൻറ സിം​ഹ​ഭാ​ഗ​വും സ്വ​ന്തം നാ​ട്ടി​ലേ​ക്കാ​ണ് വി​ദേ​ശി​ക​ൾ അ‍യ​ക്കു​ന്ന​ത്. ഇ​ങ്ങ​നെ അ​യ​ക്കു​ന്ന പ​ണ​ത്തി​ന് നി​ർ​ബ​ന്ധ​മാ​യും നി​കു​തി ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. തൊ​ഴി​ലി​ല്ലാ​ത്ത കു​വൈ​ത്ത് പൗ​ര​ന്മാ​രു​ടെ എ​ണ്ണം ഏ​ക​ദേ​ശം 20,000 ക​വി​യും. വ്യാ​പ​ക​മാ​യി ക​ട​ന്നു​കൂ​ടു​ന്ന അ​വി​ദ​ഗ്​​ധ​രാ​യ വി​ദേ​ശി​ക​ൾ കു​വൈ​ത്തി​ലെ വി​ഭ​വ​ങ്ങ​ളാ​ണ് കാ​ലാ​കാ​ല​ങ്ങ​ളാ​യി തി​ന്നു​ക​ഴി​യു​ന്ന​ത്. രാ​ജ്യ​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന വി​സ ക​ച്ച​വ​ട​ത്തെ ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു. 
നേ​ര​ത്തേ​യും ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ എം.​പി​മാ​ർ ഉ​യ​ർ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും കാ​ര്യ​മാ​യ ച​ർ​ച്ച​യോ വി​ശ​ക​ല​ന​മോ പാ​ർ​ല​മ​െൻറി​ൽ ന​ട​ന്നി​രു​ന്നി​ല്ല. ഒ​രു നീ​ണ്ട ഇ​ട​വേ​ള​ക്കു ശേ​ഷ​മാ​ണ് പ്ര​സ്തു​ത വി​ഷ​യം വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്ന​ത്. വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​േക്വാ​ട്ട അ​നു​വ​ദി​ച്ച് നി​ശ്ചി​ത എ​ണ്ണം ആ​ളു​ക​ൾ​ക്ക് മാ​ത്രം നി​യ​മ​നം ന​ൽ​കു​ന്ന പു​തി​യ സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് പു​തി​യ ആ​വ​ശ്യം. സ്വ​ദേ​ശി​ക​ളു​ടെ ജ​ന​സം​ഖ്യ​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി 25-30 ശ​ത​മാ​നം  വി​ദേ​ശി​ക​ൾ​ക്ക് മാ​ത്രം അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​ണ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന നി​ർ​ദേ​ശം. വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും എ​ളു​പ്പ​ത്തി​ൽ തി​രി​ച്ച​യ​ക്കാ​നു​ള്ള ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന പ​ക്ഷം അ​ത് മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​ത്തി​ന് ഉ​ല​ച്ചി​ൽ സം​ഭ​വി​ച്ചേ​ക്കു​മെ​ന്ന ആ​ശ​ങ്ക എം.​പി​മാ​ർ​ക്കു​ണ്ട്. 
അ​തി​നാ​ലാ​ണ്​ രാ​ജ്യ​ങ്ങ​ൾ​ക്ക് നി​ശ്ചി​ത ​േക്വാ​ട്ട സം​വി​ധാ​ന​മേ​പ്പെ​ടു​ത്ത​ലാ​ണ് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ന്ന  ആ​വ​ശ്യ​ത്തി​ൽ എം.​പി​മാ​ർ  ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. 

Loading...
COMMENTS