പ​രി​സ്ഥി​തി സം​ര​ക്ഷ​ണം: പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് കുവൈത്ത്​ മ​ന്ത്രി

09:02 AM
11/09/2019
ഐ.​യു.​സി‌.​എ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തിെൻറ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ പ്ര​ദ​ർ​ശ​നം സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രി മ​ർ​യം അ​ൽ അ​ഖീ​ൽ നോ​ക്കി​ക്കാ​ണു​ന്നു

കു​വൈ​ത്ത് സി​റ്റി: പ​രി​സ്ഥി​തി​യെ പ​രി​പാ​ലി​ച്ച് നി​ർ​ത്തു​ക​യെ​ന്ന​ത് രാ​ജ്യം നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​ണെ​ങ്കി​ലും ഇ​തി​ന് പ്ര​ഥ​മ പ​രി​ഗ​ണ ന​ൽ​കു​മെ​ന്ന് സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രി മ​റി​യം അ​ൽ അ​ഖീ​ൽ. ആ​രോ​ഗ്യ​പ​ര​മാ​യ ജീ​വി​ത​ത്തി​ന് പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തി​യേ മ​തി​യാ​വൂ. പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം അ​വ സ്ഥാ​യി​യാ​യി നി​ല​നി​ർ​ത്തി, ത​ല​മു​റ​ക​ൾ​ക്ക് കൈ​മാ​റേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​വും ന​മു​ക്കു​ണ്ടെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​കൃ​തി പ​രി​പാ​ല​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി രൂ​പ​വ​ത്​​ക​രി​ച്ച രാ​ജ്യാ​ന്ത​ര സം​ഘ​ട​ന​യി​ലെ (ഐ.​യു.​സി‌.​എ​ൻ) അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ആ​രോ​ഗ്യ​പ​ര​വും സു​സ്ഥി​ര​വു​മാ​യ അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി ഐ​ക്യ​രാ​ഷ്​​ട്ര സം​ഘ​ട​ന
 ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യാ​ന്ത​ര സം​ഘ​ട​ന​ക​ളു​മാ​യി രാ​ജ്യം സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സം​ഘ​ട​നാ ത​ല​ത്തി​ലു​ള്ള കൂ​ട്ടാ​യ്മ​ക​ളും ആ​ശ​യ​വി​നി​മ​യ​ങ്ങ​ളും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നു​ള്ള വി​വി​ധ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ന്നു​വെ​ന്ന് പ്ര​സി​ഡ​ൻ​റ് ഴാ​ങ് സി​ൻ​ഷെ​ങ് പ​റ​ഞ്ഞു. 
ജോ​ർ​ഡ​നി​ലെ -പ​രി​സ്ഥി​തി മ​ന്ത്രി ഇ​ബ്രാ​ഹം ശ​ഹാ​ദ​ഹും യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. 


 

Loading...
COMMENTS