പ്ര​ള​യം: പ്ര​വാ​സ​ലോ​ക​ത്തു​നി​ന്ന്​ കാ​രു​ണ്യ​മൊ​ഴു​ക്ക്​

09:29 AM
17/08/2019

കു​വൈ​ത്ത്​ സി​റ്റി: പ്ര​ള​യ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കേ​ര​ള ജ​ന​ത​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി കു​വൈ​ത്തി​ലെ വി​വി​ധ പ്ര​വാ​സി​ക്കൂ​ട്ടാ​യ്മ​ക​ൾ രം​ഗ​ത്ത്. ദു​ര​ന്ത​ഭൂ​മി​യി​ൽ നേ​രി​ട്ട് എ​ത്താ​നാ​യി​ല്ലെ​ങ്കി​ലും ഇ​ര​യാ​യ​വ​ർ​ക്ക്​ പ​ര​മാ​വ​ധി സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ് പ്ര​വാ​സ​ലോ​കം. 
ക്യാ​മ്പു​ക​ളി​ലേ​ക്കു​ള്ള അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ചും സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യു​മാ​ണ് പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ൾ കേ​ര​ള​ത്തെ വീ​ണ്ടെ​ടു​ക്കാ​നു​ള്ള യ​ജ്ഞ​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും ഉ​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ ക​ന​ത്ത നാ​ശ​മാ​ണ് കേ​ര​ള​ത്തി​ൽ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും സ​ന്ന​ദ്ധ സം​ഘ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. 
വി​വി​ധ സം​ഘ​ട​ന​ക​ൾ അം​ഗ​ങ്ങ​ളി​ൽ​നി​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്​ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്​​ച ജു​മു​അ ഖു​തു​ബ​യി​ലും പെ​രു​ന്നാ​ൾ ഖു​തു​ബ​യി​ലും സ​ഹാ​യ ആ​ഹ്വാ​ന​മു​ണ്ടാ​യി. വി​വി​ധ സം​ഘ​ട​ന​ക​ൾ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച വാ​ർ​ഷി​കാ​ഘോ​ഷ​വും ഒാ​ണാ​ഘോ​ഷ​വും മാ​റ്റി​വെ​ച്ച്​ ആ ​പ​ണം പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ന്​ ന​ൽ​കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​ത്ത​ര​ത്തി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മാ​റ്റി​വെ​ച്ച്​ പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ന്​ പ​ണം ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ന്​ ശേ​ഷ​മു​ള്ള ന​വ​കേ​ര​ള നി​ർ​മാ​ണ​ത്തി​നാ​യി കു​വൈ​ത്തി​ലെ ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ  7.86 കോ​ടി രൂ​പ പി​രി​ച്ചു​ന​ൽ​കി. പ​ണ​മാ​യും സാ​ധ​ന​ങ്ങ​ളാ​യും വ്യ​ക്​​തി​ക​ളും സം​ഘ​ട​ന​ക​ളും ന​ൽ​കി​യ​ത്​ വേ​റെ​യു​മു​ണ്ട്. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​ത്ര ഒ​ഴു​ക്ക്​ സ​ഹാ​യ​ധ​ന ശേ​ഖ​ര​ണ​ത്തി​ൽ ഇ​ത്ത​വ​ണ​യി​ല്ല എ​ന്ന്​ സം​ഘ​ട​നാ നേ​താ​ക്ക​ൾ അ​ഭി​പ്രാ​യം പ​ങ്കു​വെ​ച്ചു. പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്കി വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇൗ ​കു​റ​വ്​ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്​ ന​ട​ക്കു​ന്ന​ത്. അ​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​യ പ്ര​വാ​സി​ക​ൾ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണെ​ന്ന വി​വ​ര​മാ​ണ്​ നാ​ട്ടി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന​ത്.

ക​നി​വ് ആ​ദ്യ ഗ​ഡു പ​ത്തു​ല​ക്ഷം രൂ​പ കൈ​മാ​റി 
കു​വൈ​ത്ത്​ സി​റ്റി: കേ​ര​ള​ത്തി​ലെ പ്ര​ള​യ ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ കേ​ര​ളം ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ്പി​ന് (കെ.​ഐ.​ജി) കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​നി​വ് സോ​ഷ്യ​ൽ റി​ലീ​ഫ് സെ​ൽ സ​മാ​ഹ​രി​ക്കു​ന്ന ധ​ന​സ​ഹാ​യ​ത്തി​​െൻറ ആ​ദ്യ​ഗ​ഡു കൈ​മാ​റി. 
ആ​ദ്യ​ഗ​ഡു​വാ​യി 10 ല​ക്ഷം രൂ​പ​യാ​ണ് നാ​ട്ടി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​സി. ബ​ഷീ​റി​ന് കൈ​മാ​റി​യ​ത്. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ 10 കോ​ടി രൂ​പ​യു​ടെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ, ഫൗ​ണ്ടേ​ഷ​ന് കീ​ഴി​ൽ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളും അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ക​നി​വ് ന​ട​ത്തു​ന്ന ദു​രി​താ​ശ്വാ​സ ധ​ന​സ​മാ​ഹ​ര​ണം വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​യി ന​ട​ക്കു​മെ​ന്നും എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കെ.​ഐ.​ജി പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷം കെ.​െ​എ.​ജി 75 ല​ക്ഷം രൂ​പ പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ന്​ ന​ൽ​കി​യി​രു​ന്നു.

ക​ല കു​വൈ​ത്ത്​ ആ​ദ്യ ഗ​ഡു പ​ത്തു​ല​ക്ഷം ​അ​യ​ച്ചു
കു​വൈ​ത്ത്​ സി​റ്റി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ 10 ല​ക്ഷം രൂ​പ അ​യ​ച്ച​താ​യി ക​ല കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷ​മു​ണ്ടാ​യ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കും സാ​ല​റി ചാ​ല​ഞ്ച് വ​ക​യി​ലും ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ ക​ല കു​വൈ​ത്ത്​ ന​ൽ​കി​യി​രു​ന്നു. തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ച്​ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ തു​ര​ങ്കം വെ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ചി​ല ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്നും ഇ​ത്ത​രം ആ​ളു​ക​ളെ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​തു​പോ​ലെ കൈ​യ​യ​ച്ചു​ള്ള സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി പ്ര​വാ​സ​ലോ​കം കൂ​ടെ നി​ൽ​ക്ക​ണ​മെ​ന്നും ക​ല കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ടി.​വി. ഹി​ക്മ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. സൈ​ജു എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ഒ​രു​മ കു​വൈ​ത്ത് സ​ഹാ​യം ന​ൽ​കു​ന്നു
കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി കു​വൈ​ത്തി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​മൂ​ഹി​ക​ക്ഷേ​മ പ​ദ്ധ​തി​യാ​യ ഒ​രു​മ കു​വൈ​ത്ത് കേ​ര​ള​ത്തി​ലെ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക്​ സ​ഹാ​യം ന​ൽ​കു​ന്നു.
 പ്ര​ള​യ​ബാ​ധി​ത​രാ​യ ‘ഒ​രു​മ’ പ്ര​വാ​സി ക്ഷേ​മ​പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​യ​വ​ർ​ക്കാ​ണ് സ​ഹാ​യം ന​ൽ​കു​ന്ന​ത്. 
പ്ര​ള​യ​ത്തി​ൽ ആ​ശ്രി​ത​ർ ന​ഷ്​​ട​പ്പെ​ട്ട​വ​രും വീ​ട് ന​ഷ്​​ട​പ്പെ​ട്ട​വ​രും ഭാ​ഗി​ക​മാ​യ ന​ഷ്​​ടം സം​ഭ​വി​ച്ച​വ​രു​മാ​യ ഒ​രു​മ അം​ഗ​ങ്ങ​ൾ നി​ർ​ദി​ഷ്​​ട ഫോ​റ​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 92248715 / 94108010.

Loading...
COMMENTS