കു​വൈ​ത്തി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ഫീ​സ്​  ഓ​ൺ​ലൈ​ൻ വ​ഴി മാ​ത്ര​മാ​ക്കു​ന്നു

08:50 AM
10/07/2019
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ളു​ടെ താ​മ​സ​രേ​ഖ പു​തു​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്‌ ഫീ​സ്‌ അ​ട​ക്കു​ന്ന​ത്​ ഒാ​ൺ​ലൈ​ൻ വ​ഴി മാ​ത്ര​മാ​ക്കു​ന്നു. 
ജൂ​ലൈ 28 മു​ത​ൽ പേ​പ്പ​ർ രീ​തി അ​വ​സാ​നി​പ്പി​ച്ച്​ പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​മാ​ക്കു​ന്ന​തി​ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ച്ചു. 
ജ​നു​വ​രി​യി​ൽ​ത​ന്നെ ഇ​ൻ​ഷു​റ​ൻ​സ് ഓ​ഫി​സി​ൽ പോ​കാ​തെ പ്രീ​മി​യം തു​ക ഓ​ൺ​ലൈ​ൻ വ​ഴി അ​ട​ക്കാ​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ജൂ​ലൈ 28 മു​ത​ൽ ഇ​ത്​ നി​ർ​ബ​ന്ധ​മാ​ക്കി പേ​പ്പ​ർ സം​വി​ധാ​നം ഇ​ല്ലാ​താ​വും. 
നേ​ര​േ​ത്ത ഔ​ട്ട്​​സോ​ഴ്സി​ങ്​ ക​മ്പ​നി​യാ​ണ് വി​ദേ​ശി​ക​ളി​ൽ​നി​ന്ന് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം സ്വീ​ക​രി​ച്ചി​രു​ന്ന​ത്. 
ഇ​ഖാ​മ പു​തു​ക്കു​ന്ന​തി​നു മു​മ്പ്​ ആ​ളു​ക​ൾ ഔ​ട്ട് സോ​ഴ്‌​സി​ങ്​ കേ​ന്ദ്ര​ത്തി​ലെ​ത്തി വ​രി നി​ന്ന്​ ഇ​ൻ​ഷു​റ​ൻ​സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന രീ​തി അ​വ​സാ​നി​ക്കും. ഇ​തി​നു​പ​ക​ര​മാ​യാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഓ​ൺ​ലൈ​ൻ ഏ​ക​ജാ​ല​ക സം​വി​ധാ​നം ആ​രം​ഭി​ച്ച​ത്. പു​തി​യ സം​വി​ധാ​ന​ത്തി​ൽ ഇ​ൻ​ഷു​റ​ൻ​സ് ഓ​ഫി​സി​ൽ പോ​കാ​തെ പ്രീ​മി​യം തു​ക അ​ട​ക്കാ​നും ഇ​ൻ​ഷു​റ​ൻ​സ് ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​നും ക​ഴി​യും. ഇ​തി​നാ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം insonline.moh.gov.kw  എ​ന്ന​പേ​രി​ൽ പ്ര​ത്യേ​ക വെ​ബ് സൈ​റ്റ് സം​വി​ധാ​നി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ​യും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ​യും ജീ​വ​ന​ക്കാ​ർ, ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ, ആ​ശ്രി​ത​വി​സ​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ എ​ല്ലാ വി​സ കാ​റ്റ​ഗ​റി​ക​ളി​ൽ ഉ​ള്ള വി​ദേ​ശി​ക​ൾ​ക്കും പു​തി​യ സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.
Loading...
COMMENTS