കാ​സ​ർ​കോ​ട്​ ഉ​ത്സ​വ് ന​വം​ബ​ർ 30ന് 

09:35 AM
10/10/2018

​കു​വൈ​ത്ത്​ സി​റ്റി: കാ​സ​ർ​കോ​ട്​ എ​ക്സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ‘കാ​സ​ർ​കോ​ട്​ ഉ​ത്സ​വ് 2018’ ന​വം​ബ​ർ 30ന് ​വെ​ള്ളി​യാ​ഴ്ച വൈ​കു​ട്ട്​ മൂ​ന്നു​മു​ത​ൽ ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ ന​ട​ത്തും. 
പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച്​ പു​റ​ത്തി​റ​ക്കു​ന്ന ചാ​രി​റ്റി കൂ​പ്പ​ൺ റെ​വ​ലൂ​ഷ​ൻ ബ​ർ​ഗ​ർ ഉ​ട​മ അ​ൻ​സാ​ർ കൂ​പ്പ​ൺ ക​ൺ​വീ​ന​ർ അ​ബ്​​ദു ക​ട​വ​ത്തി​ന്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ സ​ത്താ​ർ കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 
ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ള​നാ​ട്, വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് മ​ദൂ​ർ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ന​ളി​നാ​ക്ഷ​ൻ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം അ​നി​ൽ ക​ള്ളാ​ർ, ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ അ​ഷ്‌​റ​ഫ്‌ തൃ​ക്ക​രി​പ്പൂ​ർ, ആ​ഘോ​ഷ ക​മ്മി​റ്റി ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ്‌ കു​ഞ്ഞി, മ​റ്റു ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കോ​മ​ഡി ഉ​ത്സ​വം ഫെ​യിം കെ.​കെ. കോ​ട്ടി​ക്കു​ളം, മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ൻ ഫി​റോ​സ് നാ​ദാ​പു​രം, കെ.​ഇ.​എ ബാ​ന്‍ഡി​ലെ ക​ലാ​കാ​ര​ന്മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​ന​മേ​ള, ഒ​പ്പ​ന, തി​രു​വാ​തി​ര​ക്ക​ളി, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, സ്കി​റ്റ് തു​ട​ങ്ങി​യ​വ​യു​ണ്ടാ​വും.

Loading...
COMMENTS