മികവുറ്റ സേവനങ്ങളുടെ 13ാം വാർഷികം ആഘോഷിച്ച് ലുലു എക്സ്ചേഞ്ച്
text_fieldsലുലു എക്സ്ചേഞ്ച് 13ാം വാർഷികം കേക്ക് മുറിച്ച് ആഘോഷിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ മികവുറ്റ സേവനങ്ങളുടെ 13ാം വാർഷികം ആഘോഷിച്ച് പ്രമുഖ ധനകാര്യ സേവനദാതാക്കളായ ലുലു എക്സ്ചേഞ്ച്. 2012 ൽ കുവൈത്തിൽ പ്രവർത്തനം ആരംഭിച്ച ലുലു എക്സ്ചേഞ്ച് സുരക്ഷിതവും തടസ്സമില്ലാത്തതുമായ സേവനത്തിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്താണ് 13 വർഷം പിന്നിടുന്നത്.
അത്യാധുനിക ഡിജിറ്റൽ പേമെന്റ് സിസ്റ്റം, തടസ്സമില്ലാത്ത പണമയക്കൽ സേവനങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് വേഗമേറിയതും സുരക്ഷിതവുമായ ഇടപാടുകൾ ലുലു എക്സ്ചേഞ്ച് ഉറപ്പാക്കുന്നു.
ലുലു എക്സ്ചേഞ്ചിന്റെ മുൻനിര ഡിജിറ്റൽ പേമെന്റ് സൊലൂഷനായ ലുലു മണി, ഈ മേഖലയിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഡിജിറ്റൽ പേമെന്റ് ആപുകളിലൊന്നാണ്.
13ാം വാർഷികാഘോഷഭാഗമായി ഉപഭോക്താക്കൾ, ജീവനക്കാർ, പൊതുസമൂഹം എന്നിവർക്കായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തതിട്ടുണ്ട്. ദീർഘകാല ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിക്കൽ, ബീച്ച് ക്ലീനിംഗ് ഡ്രൈവ്, ബ്രാഞ്ചുകളിൽ വിവിധ പ്രവർത്തനങ്ങൾ എന്നിവ ആഘോഷ ഭാഗമായി സംഘടിപ്പിക്കും.
ഉപഭോക്താക്കൾ അർപ്പിച്ച വിശ്വാസത്തിന്റെയും ജീവനക്കാരുടെ അക്ഷീണ പരിശ്രമത്തിന്റെയും തെളിവാണ് തങ്ങളുടെ വിജയകരമായ മുന്നോട്ടുപോക്കെന്ന് ലുലു എക്സ്ചേഞ്ച് കുവൈത്ത് ജനറൽ മാനേജർ രാജേഷ് രംഗ്രേ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

