പിടികൂടിയത് 13 കിലോ; വിമാനത്താവളത്തിൽ വൻതോതിൽ പുകയില പിടികൂടി
text_fieldsപിടികൂടിയ പുകയില പാക്കറ്റുകൾ
കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിൽ വൻ തോതിൽ ചവക്കുന്ന പുകയില പിടികൂടി. ഇന്ത്യയിലെ ഡൽഹിയിൽനിന്നുള്ള വിമാനത്തിൽ എത്തിയ ഒരു കമ്പനിയുടെ കസ്റ്റംസ് ബ്രോക്കറായി ജോലി ചെയ്യുന്നയാളിൽനിന്നാണ് 13 കിലോഗ്രാം പുകയില കണ്ടെത്തിയത്. പതിവ് പരിശോധന നടപടിക്രമങ്ങൾക്കിടെ ഇവ ബാഗിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത വസ്തുക്കൾ കസ്റ്റംസ് ചട്ടങ്ങളും നിർദേശങ്ങളും ലംഘിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.കേസിൽ ആവശ്യമായ നിയമ നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. അന്വേഷണം പൂർത്തിയാക്കുന്നതിനും തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിനുമായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, എയർപോർട്ട് ഇൻവെസ്റ്റിഗേഷനുകൾ എന്നിവ ഏകോപന നടപടികൾ സ്വീകരിക്കും.
ദേശീയ സുരക്ഷയും പൊതു സുരക്ഷയും സംരക്ഷിക്കുന്നതിനായി രാജ്യത്തെ വിമാനത്താവളത്തിലും മറ്റു കര പ്രവേശന കവാടങ്ങളിലും പരിശോധന ശക്തിപ്പെടുത്തിയതായി കസ്റ്റംസ് അറിയിച്ചു. നിരോധിതമോ നിയന്ത്രിതമോ ആയ വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

