Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightമൃതദേഹം ഇന്ന്...

മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും 

text_fields
bookmark_border
മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും 
cancel
camera_alt???????????? ????? ???????????? ???? ?????? ???????????????????? ??? ?????????? ???????????? ?????????? ???????? ?????????? ????????? ??????
റാസല്‍ഖൈമ: വിനോദ യാത്രക്കിടെയുണ്ടായ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ ആല്‍ബര്‍ട്ട് ജോയിക്ക് റാക് ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അങ്കണത്തില്‍ സഹപാഠികളുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം. അപകടമൊന്നും സംഭവിക്കാതെ തങ്ങളോടൊപ്പം കൂട്ടു കൂടാനെത്തുമെന്ന സുഹൃത്തുക്കളുടെ പ്രതീക്ഷ അസ്ഥാനത്താക്കിയാണ് ബുധനാഴ്ച്ച ആല്‍ബര്‍ട്ടി​​െൻറ മൃതദേഹം ദുരന്ത സ്ഥലത്ത് നിന്ന് കണ്ടെടുത്തത്. ബിര്‍ല ഇൻസ്​റ്റിറ്റ്യൂട്ടില്‍ ആല്‍ബര്‍ട്ടിനായി നടന്ന പ്രാര്‍ഥനയില്‍ വിദ്യാര്‍ഥികളോടൊപ്പം അധ്യാപകരും ജീവനക്കാരും ഉദ്യോഗസ്ഥരും പങ്കുചേര്‍ന്നു.   ഒന്നാം സെമസ്​റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായിരുന്നു പത്തനംതിട്ട കോന്നി സ്വദേശി ജോയിയുടെയും വൽസമ്മയുടെയും മകൻ ആല്‍ബര്‍ട്ട് ജോയ്.അതേസമയം, ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ആല്‍ബര്‍ട്ടി​​െൻറ മൃതദേഹം എംബാമിംഗിനായി വ്യാഴാഴ്ച്ച രാത്രി റാക് സെയ്ഫ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച്ച രാത്രി 12നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന്​ ഉച്ചക്ക്​ രണ്ടു മണിക്ക്​ സെയ്​ഫ്​ ആശുപത്രി പരിസരത്ത്​ പ്രത്യേക പ്രാർഥനാ ചടങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadmalayalam newsuae gulf news
News Summary - dead,uae gulf news
Next Story