ലുലു എക്സ്ചേഞ്ചിൽ ഇനിമുതൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കാം
text_fieldsലുലു എക്സ്ചേഞ്ച് ബഹ്റൈനും ഈസി പേയും ധാരണപത്രം ഒപ്പുവെക്കുന്ന ചടങ്ങിൽനിന്ന്
മനാമ: ഉപഭോക്താക്കൾക്ക് ഏറ്റവും അനായാസം വിനിമയം നടത്താൻ സൗകര്യമൊരുക്കി ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ഡെബിറ്റ് കാർഡുകൾ സ്വീകരിക്കുമെന്ന് അറിയിച്ചു. ഇതിനായി ഈസി പേ മെഷീനുകൾ ബഹ്റൈനിലെ എല്ലാ ലുലു എക്സ്ചേഞ്ച് ശാഖകളിലും സജീവമായി. പണമയക്കുന്നതിനോ വിദേശ കറൻസികൾ വാങ്ങുന്നതിനോ ലുലു എക്സ്ചേഞ്ചിൽ പോകുന്നതിനുമുമ്പ് ഇനി എ.ടി.എമ്മിൽ ക്യൂ നിൽക്കേണ്ട ആവശ്യമില്ല. ബഹ്റൈനിലെ ബാങ്കുകൾ നൽകുന്ന ഏത് എ.ടി.എം കാർഡും ലുലു എക്സ്ചേഞ്ചിൽ ഉപയോഗിക്കാം.
അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു എക്സ്ചേഞ്ചിന് ലോകമെമ്പാടും 246 ശാഖകളാണുള്ളത്. ബഹ്റൈനിൽ 16 ശാഖകളുമുണ്ട്. 2016ൽ രൂപംകൊണ്ട ഈസി പേ ബഹ്റൈൻ സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പേയ്മെന്റ് സേവന ദാതാവാണ്. ബഹ്റൈനിലുടനീളം 500ഓളം സ്ഥാപനങ്ങളിൽ ഈസി പേ സേവനം ലഭ്യമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

