Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലോക തൊഴിൽ സുരക്ഷ ദിനം;...

ലോക തൊഴിൽ സുരക്ഷ ദിനം; രാജ്യം എന്നും തൊഴിലാളികളുടെ സുരക്ഷക്കൊപ്പം- തൊഴിൽ മന്ത്രി

text_fields
bookmark_border
ലോക തൊഴിൽ സുരക്ഷ ദിനം; രാജ്യം എന്നും തൊഴിലാളികളുടെ   സുരക്ഷക്കൊപ്പം- തൊഴിൽ മന്ത്രി
cancel

മനാമ: ഏപ്രിൽ 28ന് ആചരിക്കുന്ന ലോക തൊഴിൽ സുരക്ഷ ദിനത്തോടനുബന്ധിച്ച് സന്ദേശവുമായി ബഹ്റൈൻ തൊഴിൽ മന്ത്രിയും നിയമകാര്യ മന്ത്രിയുമായ യൂസഫ് ബിൻ അബ്ദുൽഹുസൈൻ ഖലഫ്. തൊഴിലിടങ്ങളിൽ അപകടസാധ്യതകൾ കുറയ്ക്കാനും സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പാക്കാനുമുള്ള പ്രവർത്തനങ്ങൾ മന്ത്രാലയം ശക്തമായി തുടരുമെന്നും, അന്താരാഷ്ട്ര നിലവാരത്തിലുള്ള നിയമനിർമ്മാണങ്ങളിലൂടെയും പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെയും സുസ്ഥിരമായ ഒരു തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

വിവിധ ഉൽപ്പാദന മേഖലകളിൽ സംഭവിക്കാനിടയുള്ള അപകടങ്ങളെയും രോഗങ്ങളെയും കുറിച്ച് തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിന് ബഹ്‌റൈൻ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വികസനത്തിന്റെ നെടുംതൂണായ മനുഷ്യവിഭവശേഷിയെ സംരക്ഷിക്കുന്നതിനായി സുരക്ഷാ സംസ്കാരം വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യം സമീപകാലത്ത് നേരിട്ട വെല്ലുവിളികളുടെയും ഇറാൻ ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ, തൊഴിലാളികളെ സംരക്ഷിക്കാനും തൊഴിൽ സ്ഥിരത ഉറപ്പാക്കാനും തൊഴിലുടമകൾ കാണിച്ച പ്രതിബദ്ധതയെ മന്ത്രി പ്രശംസിച്ചു. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും ഭീഷണികളെ ചെറുക്കുന്നതിനും സൈനിക വിഭാഗങ്ങൾ നടത്തുന്ന സുരക്ഷാ പ്രവർത്തനങ്ങൾ എല്ലാ മേഖലകൾക്കും സുരക്ഷിതമായ അന്തരീക്ഷം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലിടങ്ങളിൽ പ്രതിരോധ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിൽ ഓക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് കൗൺസിലിന്റെ പങ്ക് നിർണ്ണായകമാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. അപകടങ്ങൾ കുറയ്ക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യകളും സുരക്ഷാ ഉപകരണങ്ങളും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. വരും ദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കുമെന്നും നിയമപരമായ ചട്ടക്കൂടുകൾ കൂടുതൽ പരിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവർക്കും സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കാൻ വിവിധ പങ്കാളികളുമായുള്ള സഹകരണം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Healthnewslabour
News Summary - World Day for Safety and Health at Work: The nation always stands for workers' safety, says Labour Minister.
Next Story