വോർക്കാ പ്രഥമ ഇന്നസെൻറ് അവാർഡ് കലാഭവൻ ജോഷിക്ക് സമ്മാനിച്ചു
text_fieldsഇന്നസെൻറ് അവാർഡ് ബഹ്റൈൻ പാർലമെൻറ് അംഗം അഹമ്മദ് സബാ സലൂംമിൽനിന്നും
കലാഭവൻ ജോഷി ഏറ്റുവാങ്ങുന്നു
മനാമ: പ്രഥമ ഇന്നസെൻറ് അവാർഡ് സമ്മർ ഇൻ ബഹ്റൈൻ എന്ന കലാപരിപാടിയിൽ ബഹ്റൈൻ പാർലമെൻറ് അംഗവും ഫിനാൻസ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് ചെയർമാനുമായ അഹമ്മദ് സബാ സലൂംമിൽ നിന്നും കലാഭവൻ ജോഷി ഏറ്റുവാങ്ങി. മലയാള സിനിമയെയും മലയാളികളെയും എന്നും സ്നേഹിച്ചിട്ടുള്ള പാരമ്പര്യമാണ് ഞങ്ങൾക്കുള്ളതെന്ന് അവാർഡ് സമ്മാനിച്ച് അഹമ്മദ് സബാ സല്ലൂം പറഞ്ഞു. പ്രസിഡന്റ് ചാൾസ് ആലുക്കയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജോജി വർക്കി സ്വാഗതവും വൈസ് പ്രസിഡന്റ് പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.
പ്രോഗ്രാം കൺവീനർ ജിബി അലക്സ്, വോർക്കാ സൗദി പ്രസിഡന്റ് മോഹൻജി എന്നിവർ സംസാരിച്ചു. ജി. വേണുഗോപാൽ നേതൃത്വം നൽകിയ വൈവിധ്യമായ കലാപരിപാടികളും നടന്നു. നടൻ ഷാജു, സാജൻ പള്ളുരുത്തി, സിനിമാല പ്രേമൻ, പിന്നണിഗായിക പ്രിയ ബൈജു, പ്രകാശ്സാരംഗി, പിന്നണി ഗായകരായ ജ്യോതിഷ്, അജിൽ മണിമുത്ത് എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. പരിപാടികൾക്ക് മോഹനൻ, വിഷ്ണു, ബൈജു, സ്റ്റാൻലി, വിനോദ് ആറ്റിങ്ങൽ, ജോജി കുര്യൻ, ലൈജു തോമസ്, ലിജി ടീച്ചർ, ലിവിൻ എന്നിവർ നേതൃത്വം നൽകി.