ഐ.സി.എഫ് വിശ്വാസപൂർവം ബുക്ക് ടെസ്റ്റ് ആഗസ്റ്റ് 29ന്
text_fieldsമനാമ: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ ‘വിശ്വാസപൂർവം’ അടിസ്ഥാനമാക്കി ഐ.സി.എഫ് പബ്ലിക്കേഷൻ ഡിപ്പാർട്മെന്റ് ഇന്റർനാഷനൽ തലത്തിൽ സംഘടിപ്പിക്കുന്ന ബുക്ക് ടെസ്റ്റ് ആഗസ്റ്റ് 29ന് ബഹ്റൈനിൽ ഏഴ് കേന്ദ്രങ്ങളിലായി നടക്കും.
കനൽപഥങ്ങളിലൂടെ സഞ്ചരിച്ച് സമൂഹത്തിന് ദിശാബോധം നൽകുകയും പിന്നാക്കം നിന്നിരുന്ന സമൂഹത്തെ സാമൂഹമായും വിദ്യാഭ്യാസരമായും സാമ്പത്തികമായും ഉന്നതിയിലെത്തിച്ച് സമൂഹത്തിന് മാതൃകയായ ഒരു മഹാ മനീഷിയുടെ വ്യക്തിജീവിതം വരച്ചുകാണിക്കുന്ന പുസ്തകം എല്ലാവരും വായിച്ചിരിക്കേണ്ടതും ജീവിതത്തിൽ പകർത്തേണ്ടതുമായ അനുഭവങ്ങളാണെന്നതിനാലാണ് വിശ്വാസപൂർവം പരീക്ഷക്കായി തെരഞ്ഞെടുത്തത്.
വർത്തമാനകാലത്ത് കാന്തപുരം ഉയർത്തിപ്പിടിച്ച മാനവിക മൂല്യങ്ങളും കാഴ്ചപ്പടുകളും സമൂഹം ഏറെ ചർച്ച ചെയ്തു. തന്റെ വിശ്വാസത്തിന്റെ ശക്തമായ പ്രേരണയാണ് നിമിഷ പ്രിയ ഉൾപ്പെടെയുള്ളവരുടെ വിഷയത്തിലെ ഇടപെടലെന്ന് അദ്ദേഹം പറഞ്ഞിരുന്നു, സ്കൂൾ സമയമാറ്റത്തിൽ അദ്ദേഹം മുന്നോട്ടുവെച്ച നിർദേശങ്ങൾ ഉൾപ്പെടെ സമൂഹം വലിയ പ്രതീക്ഷയോടെയാണ് സ്വീകരിച്ചത്.
ബഹ്റൈൻ നാഷനൽ തലത്തിൽ ഉയർന്ന മാർക്കു നേടുന്ന വിജയികൾക്ക് സ്വർണനാണയം ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ ഐ.സി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

