ഉന്നത വിജയികൾക്ക് ‘സിജി’ ഉപഹാരം
text_fieldsസി.ബി.എസ്.ഇ പത്ത്, 12 പരീക്ഷകളിൽ വിജയിച്ച കുട്ടികളെ സിജി ലേഡീസ് വിങ് അനുമോദിക്കുന്നു
മനാമ: വിദ്യാഭ്യാസ, കരിയർ ഗൈഡൻസ് മേഖലയിൽ പ്രവർത്തിക്കുന്ന ‘സിജി’യുടെ പ്രവർത്തകർ സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് പരീക്ഷകളിൽ വിജയിച്ച കുട്ടികളെ അനുമോദിച്ചു. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനും അവരെ മാനസികമായി പിന്തുണക്കുന്നതിനും സിജി ലേഡീസ് വിങ് പ്രവർത്തകരായ ഡോ. അനീസയുടെ നേതൃത്വത്തിൽ ലൈല, ശസ്നീം, ജസീല എന്നിവർ അടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്. ഇബ്നു ഹൈതം സ്കൂളിൽ, കോമേഴ്സിൽ കൂടുതൽ മാർക്ക് നേടിയ മൗസ ആയിഷ യൂസുഫിന്റെ വീട് സന്ദർശിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. മലയാളി കുട്ടികൾക്ക് വിദ്യാഭ്യാസ കാര്യങ്ങൾക്ക് എല്ലാവിധ സഹകരണവും മാർഗനിർദേശങ്ങളും നൽകാൻ സിജി തയാറാണെന്ന് ഭാരവാഹികൾ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.