Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോപ്പ് തുണയായി, തിരുവനന്തപുരം സ്വദേശി എട്ട് വർഷങ്ങൾക്ക് ശേഷം നാടണഞ്ഞു

text_fields
bookmark_border
ഹോപ്പ് തുണയായി, തിരുവനന്തപുരം സ്വദേശി എട്ട് വർഷങ്ങൾക്ക് ശേഷം നാടണഞ്ഞു
cancel
camera_alt

ആറ്റിങ്ങൽ സ്വദേശിയെ യാത്രയാക്കുന്ന ഹോപ് പ്രവർത്തകർ

മനാമ: ഹോപ്പ് ബഹ്റൈന്‍റെ പിന്തുണയോടെ തിരുവനന്തപുരം സ്വദേശി എട്ട് വർഷങ്ങൾക്ക് ശേഷം നാടണഞ്ഞു. ആറ്റിങ്ങൽ സ്വദേശി അനിൽ കുമാറാണ് ഹോപ്പിന്റെ നിരന്തര ശ്രമഫലമായി നാടണഞ്ഞത്. വിസ കാലാവധി കഴിഞ്ഞു ബഹ്‌റൈനിൽ തുടർന്നതിനാലും, മറ്റ് നിയമക്കുരുക്കുകളിൽ പെട്ടും ഇദ്ദേഹത്തിന്റെ നാട്ടിലേക്കുള്ള യാത്ര സാധ്യമായിരുന്നില്ല.

ഇതിനിടയിൽ ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലുമായി. ഓപ്പറേഷന് വിധേയനായ അദ്ദേഹത്തിന് നാട്ടിൽ പോയി തുടർചികിത്സ ആവശ്യമായിരുന്നു. ഹോപ്പ് പ്രവർത്തകർ ഇദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കി സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു.

വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുത്തി. എമിഗ്രേഷൻ ക്ലിയറൻസിന് ഫൈൻ തുക ഹോപ്പ് അടച്ച് എംബസിയുടെ സഹായത്തോടെ യാത്രാ വിലക്കുകൾ നീക്കി. യാത്രയ്ക്ക് ആവശ്യമായ എയർ ടിക്കറ്റ് നൽകി ഹോപ്പ് പ്രവർത്തകർ ഇദ്ദേഹത്തെ യാത്രയാക്കി. ഹോപ്പ് പ്രവർത്തകരായ ഷാജി മൂതല, സാബു ചിറമേൽ, ഫൈസൽ പട്ടാണ്ടി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - With help from HOPE, Thiruvananthapuram native returns home after 8 years
Next Story