യുവാവിനെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി
text_fieldsരാജീവൻ
മനാമ: മലപ്പുറം സ്വദേശിയായ യുവാവിനെ ബഹ്റൈനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റെന്റല്‍ കമ്പനിയിലെ ജീവനക്കാരനും മലപ്പുറം പള്ളിക്കല്‍ബസാര്‍ സ്വദേശിയുമായ രാജീവന് ചെല്ലപ്പന് (40) ആണ് മരിച്ചത്. ഹംലയിലെ താമസസ്ഥലത്ത് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണ് ഇദ്ദേഹം ജോലി സ്ഥലത്തുനിന്ന് മുറിയില്‍ തിരിച്ചെത്തിയത്. പിന്നീട്, സുഹൃത്തുക്കള്‍ എത്തിയപ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
തുടർന്ന് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. കഴിഞ്ഞ 15 വര്‍ഷമായി ബഹ്റൈനില്‍ പ്രവാസിയായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം നാട്ടിലാണ്. സാമ്പത്തിക പ്രതിസന്ധികളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറയുന്നു.

