മികച്ച ആരോഗ്യ സംവിധാനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധം
text_fieldsആരോഗ്യ സുപ്രീം കൗൺസിൽ ചെയർമാൻ ബാർബാറിലെ ശൈഖ് ജാബിർ ഹെൽത്ത് സെൻററിൽ സന്ദർശനം നടത്തുന്നു
മനാമ: ഏറ്റവും മികച്ച ആരോഗ്യ പരിപാലന സംവിധാനം ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യ സുപ്രീം കൗൺസിൽ ചെയർമാൻ ലഫ്. ജനറൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു. ബാർബാറിലെ ശൈഖ് ജാബിർ ഹെൽത്ത് സെൻററിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഒമ്പത് ഹെൽത്ത് സെൻററുകളിൽ 24 മണിക്കൂർ സേവനം നൽകുന്നതിെൻറ പുരോഗതി വിലയിരുത്തുന്നതിെൻറ ഭാഗമായിരുന്നു സന്ദർശനം. ഹെൽത്ത് സെൻററിലെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം അദ്ദേഹം വിലയിരുത്തി. കോവിഡ് പ്രതിരോധരംഗത്തെ മുൻനിര പോരാളികൾക്ക് പ്രത്യേക റാങ്ക് നൽകാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പ്രഖ്യാപനത്തിന് അദ്ദേഹം നന്ദി പറഞ്ഞു.
പ്രൈമറി ഹെൽത്ത് സെൻറർ ബോർഡ് ഡയറക്ടർ ഡോ. അബ്ദെൽ വഹാബ് മുഹമ്മദ്, ആരോഗ്യ സുപ്രീം കൗൺസിൽ സെക്രട്ടറി ജനറൽ ഇബ്രാഹിം അലി അൽ നവാഖ്ദ, പ്രൈമറി ഹെൽത്ത് കെയർ സി.ഇ.ഒ ഡോ. ജലീല അൽ സയ്ദ് ജവാദ്, ആരോഗ്യ സുപ്രീം കൗൺസിലിലെ ഒാേട്ടാണമസ് അഡ്മിനിസ്ട്രേഷൻ പ്രോഗ്രാം ഡോ. മുഹമ്മദ് അലി അൽ ഷാബാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

