Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസികളോട്​...

പ്രവാസികളോട്​ നീതികാണിച്ച സർക്കാർ

text_fields
bookmark_border
പ്രവാസികളോട്​ നീതികാണിച്ച സർക്കാർ
cancel

കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്​ നടത്തുന്ന കുടുംബ യോഗങ്ങളിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തദ്ദേശ തെരഞ്ഞെടുപ്പ്​ പ്രവർത്തനങ്ങൾ സജീവമാണ്​. ഇത്തവണ നാട്ടിലുണ്ടായതുകൊണ്ട്​ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽ പ​െങ്കടുക്കാൻ കഴിഞ്ഞത്​ സന്തോഷകരമായ കാര്യമാണ്​. ഇടതുപക്ഷം അധികാരത്തിൽ വന്നാൽ മാത്രമേ രക്ഷയുള്ളൂവെന്ന തോന്നൽ ആളുകളുടെ മനസ്സിലുള്ളതായാണ്​ കുടുംബ യോഗങ്ങളിൽനിന്ന്​ മനസ്സിലാകുന്നത്​. ന്യൂനപക്ഷ വിഭാഗത്തിൽപെട്ട ഒ​േട്ടറെ ആളുകൾ യോഗങ്ങളിൽ പ​െങ്കടുക്കുന്നത്​ ശുഭസൂചനയാണ്​. ന്യൂനപക്ഷങ്ങളും ഇടതുമുന്നണിയിലാണ്​ പ്രതീക്ഷ അർപ്പിക്കുന്നത്​ എന്നതി​​െൻറ തെളിവാണ്​ ഇത്​. പ്രായമായവർ ഉൾപ്പെടെ എല്ലാ വിഭാഗം ആളുകളും യോഗങ്ങളിൽ സജീവമായി പ​െങ്കടുക്കുന്നുണ്ട്​. ഇടത്​ ഭരണമാണ്​ നാടിന്​ വേണ്ടതെന്ന കാര്യം എല്ലാവർക്കും ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്​. വലതുപക്ഷ മാധ്യമങ്ങൾ ബോധപൂർവം എതിർ പ്രചാരണങ്ങൾ നടത്തുന്നുണ്ടെങ്കിലും ജനങ്ങൾ സ്വയം തിരിച്ചറിവ്​ നേടുന്നുവെന്നതാണ്​ ഇപ്പോഴത്തെ പ്രത്യേകത.

യുവജനങ്ങൾക്ക്​ തെരഞ്ഞെടുപ്പിൽ നൽകിയ പങ്കാളിത്തമാണ്​ ഇടതുമുന്നണിയെ വേറിട്ട്​ നിർത്തുന്നത്​. അവരുടെ കർമശേഷി സമൂഹ നന്മക്കായി ഉപയോഗിക്കാനുള്ള ഇടതുമുന്നണിയുടെ തീരുമാനത്തിന്​ വ്യാപകമായ സ്വീകാര്യതയാണ്​ ലഭിക്കുന്നത്​. സാമൂഹിക ക്ഷേമ പെൻഷൻ വർധന ഉൾപ്പെടെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ ഇടത്​ സർക്കാർ സ്വീകരിച്ച നടപടികൾ വോട്ടർമാർ ഏറ്റെടുക്കും. ഇടതുപക്ഷത്തിന്​ അനുകൂലമായി വലിയ തരംഗം തന്നെയുണ്ടാകുമെന്നത്​ ഉറപ്പാണ്​.

സുദൃഢമായ മുന്നണി ബന്ധമാണ്​ ഇടതുപക്ഷത്തി​െൻറ മറ്റൊരു കരുത്ത്​. മുന്നണിക്കകത്ത്​ ഒരുവിധ പ്രശ്​നങ്ങളുമില്ലാതെയാണ്​ തെരഞ്ഞെടുപ്പിനെ നേരിടുന്നത്​. അതേസമയം, യു.ഡി.എഫിന്​ പല സ്​ഥലങ്ങളിലും മത്സരിക്കാൻ പോലും ആളില്ലാത്ത സ്​ഥിതിയാണ്​. ആന്തൂർ നഗരസഭയിൽ ഉൾപ്പെടെ പല സ്​ഥലങ്ങളിലും എൽ.ഡി.എഫ്​ സ്​ഥാനാർഥികൾ എതിരില്ലാത്തെ വിജയിച്ചത്​ ഇതി​െൻറ തെളിവാണ്​. ബി.ജെ.പിയുമായും വർഗീയ സംഘടനകളുമായും സന്ധിയുണ്ടാക്കിയ യു.ഡി.എഫ്​ എന്ത്​ മതേതരത്വമാണ്​ അവകാശപ്പെടുന്നത്​?

പ്രവാസികളോട്​ നീതി കാണിച്ച സർക്കാറാണ്​ ഇടതുപക്ഷ സർക്കാർ. ലോക കേരളസഭ എന്ന ഒരു കുടക്കീഴിൽ പ്രവാസികളെ കൊണ്ടുവന്ന്​ അവരുടെ പ്രശ്​നങ്ങൾ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിച്ചു. പ്രവാസിക്ഷേമ പെൻഷൻ 2000 രൂപയാക്കിയതും പഞ്ചായത്തുകൾ തോറും പ്രവാസി സഹകരണ സംഘങ്ങൾ രൂപവത്​കരിക്കാനുള്ള നടപടിയും പ്രവാസികൾക്ക്​ ഏറെ പ്രയോജനകരമാണ്​. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനുള്ള നടപടികളും സർക്കാർ സ്വീകരിച്ചുവരുകയാണ്​. പ്രവാസികൾക്കൊപ്പം എന്നും നിലകൊള്ളുന്ന ഇടതുപക്ഷ സർക്കാറിന്​ അനുകൂലമായ വിധിയെഴുത്താകും ഉണ്ടാവുകയെന്നതിൽ സംശയമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voteElectionPanchayat election
Next Story