ഇറാെൻറ പിന്തുണയുള്ള 116 തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ബഹ്റൈൻ പരാജയപ്പെടുത്തി
text_fieldsമനാമ: ഇറാെൻറ പിന്തുണയുള്ള 116 തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് പരാജയപ്പെടുത്താന്‍ സാധിച്ചതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ശക്തമായ അന്വേഷണത്തിെൻറയും സുരക്ഷാ സംവിധാനങ്ങളുടെയും അടിസ്ഥാനത്തിലാണ് തീവ്രവാദ ശൃഖല തകര്‍ക്കാന്‍ സാധ്യമായത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിന് വിവിധ ഗ്രൂപ്പുകള്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി ആയുധ സംഭരണം, പരിശീലനം എന്നിവയും നടത്തിയിരുന്നു. തീവ്രവാദ സംഘടനയുമായി ബന്ധമുള്ള ഗ്രൂപ്പുകളാണ് പിടികൂടപ്പെട്ടിട്ടുള്ളത്.
ഇറാനിലെ വിപ്ലവ ഗാര്‍ഡാണ് ഇവര്‍ക്കാവശ്യമായ പരിശീലനവും ഫണ്ടിങും പദ്ധതിയുമൊക്കെ തയാറാക്കി നല്‍കിയിട്ടുള്ളത്. ഇറാഖിലെ ചില തീവ്രവാദ ഗ്രൂപ്പുകളും ലബണോനിലെ ഹിസ്ബുല്ലയും ഈ തീവ്രവാദ ഗ്രൂപ്പിന് പിന്തുണ നല്‍കിയിട്ടുണ്ട്. ആയുധങ്ങളും പണവുമെല്ലാം വിദേശ നിന്ന് എത്തിക്കുന്നതിനും മേല്‍പറഞ്ഞ ഗ്രൂപ്പുകള്‍ ശ്രമിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
പൊലീസ് സേനയെയും വാണിജ്യ കേന്ദ്രത്തെയും ലക്ഷ്യം വെച്ചുള്ള അക്രമണം നടത്താനായിരുന്നു പ്ലാന്‍. അതുവഴി രാജ്യത്തെ സാമ്പത്തിക മേഖലക്ക് ആഘാതമേല്‍പിക്കാനും സുരക്ഷാ സേനയുടെ വീര്യം കെടുത്താനുമാനും ഉദ്ദേശിച്ചിരുന്നു. ബഹ്‌െൈറനില്‍ നിന്ന് ഒളിച്ചു കടന്ന് ഇറാനിലും ഇറാഖിലും ലബനാനിലും താമസിച്ചു കൊണ്ടിരിക്കുന്ന തീവ്രവാദികളാണ് ഇതിന് പിന്നില്‍ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതെന്നും ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.
യന്ത്രതോക്കുകൾ, ഗ്രനേഡുകൾ,പിസ്റ്റളുകൾ, 757 കിലോഗ്രാം യൂറിയ നൈട്രേറ്റ്, വെടിയുണ്ടകൾ, വൻ സ്ഫോടകശേഷിയുള്ള വിവധ രാസവസ്തുക്കൾ,സ്ഫോടകവസ്തുക്കളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനായി ഉപയോഗിച്ച നിരവധി വാഹനങ്ങൾ, ഷെല്ലുകൾ തുടങ്ങിയവയാണ് ഭീകരവാദികളുടെ കൈയിൽ നിന്നും പിടിച്ചെടുത്തത്. 116 തീവ്രവാദ ഗ്രൂപ്പുകളില്‍ പെട്ട 48 പേരെയാണ് അന്വേഷണത്തെത്തുടര്‍ന്ന് പിടികൂടിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
