Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൺഡേ സ്കൂൾ ഗോൾഡൻ ജൂബിലി ഉദ്ഘാടനം

text_fields
bookmark_border
സൺഡേ സ്കൂൾ ഗോൾഡൻ ജൂബിലി ഉദ്ഘാടനം
cancel
camera_alt

സൺഡേ സ്കൂൾ ഗോൾഡൻ ജൂബിലി പരിപാടിയിൽ നിന്ന്

മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ഒ.വി.ബി.എസ് സമാപനം, സൺഡേ സ്കൂൾ ഗോൾഡൻ ജൂബിലി ഉദ്ഘാടനം, സമ്മർ ക്യാമ്പ് ആരംഭം എന്നിവ നടത്തി. കുട്ടികളുടെ ആത്മീയ പരിശീലനത്തിന്റെയും മൂല്യാധിഷ്ഠിത പഠനത്തിന്റെയും സമാപനമായി നടന്ന ചടങ്ങിൽ സൺഡേ സ്കൂളിന്റെ 50 വർഷത്തെ സേവനവും അനുസ്മരിച്ചു.

സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജോർജ് വർഗീസ് സ്വാഗതം പറഞ്ഞു. ഇടവ വികാരി റവ. ഫാ. തോമസ്‌കുട്ടി പി. എൻ., ഒ.വി.ബി.എസ് ഡയറക്ടർ റവ. ഫാ. ക്രിസ് സെബി, ട്രസ്റ്റി കെ. പി. ജോൺ, സെക്രട്ടറി അബി കുരുവിള, സ്റ്റാഫ് സെക്രട്ടറി ഷിജു എന്നിവർ ആശംസകൾ അറിയിച്ചു. സൺഡേ സ്കൂൾ അസിസ്റ്റന്റ് ഹെഡ് മിസ്ട്രസ് നന്ദി അറിയിച്ചു. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ചടങ്ങിൽ പങ്കെടുത്തു. അദ്ദേഹത്തിന് കത്തീഡ്രൽ നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പും ഉപഹാരവും നൽകി. കത്തീഡ്രൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, സൺഡേ സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ, വിശ്വാസികൾ എന്നിവർ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sunday School Golden Jubilee Program
Next Story