Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമ്മർ ഡിലൈറ്റ് സീസൺ 4: രജിസ്ട്രേഷന് തുടക്കം

text_fields
bookmark_border
ജൂലൈ 10 മുതൽ ആഗസ്റ്റ് 15 വരെ നടക്കുന്ന ക്യാമ്പിൽ 6 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം
സമ്മർ ഡിലൈറ്റ് സീസൺ 4: രജിസ്ട്രേഷന് തുടക്കം
cancel
camera_alt

സമ്മർ ഡിലൈറ്റ് സീസൺ - 4 ഫോം ഫർസാൻ ഫൈസലിൽനിന്നും ക്യാമ്പ് ജോ. ഡയറക്ടർ ടി.എം. മുഹമ്മദ് ഷാജി സ്വീകരിച്ച് ഉദ്ഘാടനം നിർവഹിക്കുന്നു

മനാമ: മലർവാടി ബഹ്റൈൻ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന സമ്മർ ഡിലൈറ്റ് സീസൺ - 4 ലേക്കുള്ള രജിസ്ട്രേഷന് ഔദ്യോഗിക തുടക്കം. ഫർസാൻ ഫൈസലിൽ നിന്നും ക്യാമ്പ് ജോ. ഡയറക്ടർ ടി.എം മുഹമ്മദ് ഷാജി ഫോം സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു. മലർവാടി രക്ഷാധികാരി എം.എം സുബൈർ മലർവാടി വിങ് സെക്രട്ടറി ലൂന ഷഫീഖ്, ഫ്രൻഡ്‌സ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് മുഹിയുദ്ദീൻ, സഈദ് റമദാൻ നദ് വി, ജമാൽ ഇരിങ്ങൽ, സക്കീർ ഹുസൈൻ, യൂനുസ് സലീം, യൂത്ത് ഇന്ത്യ പ്രസിഡൻ്റ് അജ്മൽ ശറഫുദ്ദീൻ, വനിത വിഭാഗം ആക്റ്റിങ് പ്രസിഡന്റ് ഷബീഹ ഫൈസൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മീഫ്രണ്ട് മീഡിയ പാർട്ണർ ആയി നടത്തുന്ന സമ്മർ ക്യാമ്പ് കുട്ടികളുടെ കലാ, കായിക, വൈജ്ഞാനിക മികവിന് മാറ്റു കൂട്ടുന്ന സെഷനുകൾ കൊണ്ട് സമ്പന്നമായിരിക്കും. ബഹ്റൈന് അകത്ത് നിന്നും കേരളത്തിൽ നിന്നുമുള്ള ട്രെയിനർമാർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും. ജൂലൈ 10 മുതൽ ആഗസ്റ്റ് 15 വരെ നടക്കുന്ന ക്യാമ്പിൽ 6 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. ബഹ്റൈൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷനും അന്വേഷണങ്ങൾക്കും 36128530, 38379292 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Summer Delight Season 4: Registration begins
Next Story