സുഗതസ്മൃതി പുരസ്കാരം മോനി ഒടിക്കണ്ടത്തിലിന് സമ്മാനിച്ചു
text_fieldsമോനി ഒടിക്കണ്ടത്തിൽ
മനാമ: മീഡിയ മലയാളം പ്രൊഡക്ഷന്റെ ആഭിമുഖ്യത്തിൽ കവയിത്രിയും ജ്ഞാനപീഠ ജേതാവും കേരളത്തിലെ ആദ്യ വനിതാ കമീഷൻ അധ്യക്ഷയുമായിരുന്ന സുഗതകുമാരിയുടെ പേരിൽ ഏർപ്പെടുത്തിയ സുഗതസ്മൃതി പുരസ്കാരം പ്രവാസി ക്ഷേമ സേവന രംഗത്തെ മികച്ച പ്രവർത്തനത്തിന് പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ മോനി ഒടിക്കണ്ടത്തിലിന് സമ്മാനിച്ചു.
തിരുവനന്തപുരം മ്യൂസിയം കെ.സി.എസ് പണിക്കർ ഹാളിൽ നടന്ന സമ്മേളനത്തിൽ മോനി ഒടിക്കണ്ടത്തിലിന് പുരസ്കാരം സമ്മാനിച്ചു. നാൽപതിൽപരം വർഷം ബഹ്റൈനിലെ പൊലീസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ സേവനം അനുഷ്ഠിച്ചതിനോടൊപ്പം ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലയിലും മികച്ച പ്രവർത്തനം നടത്തിവരുന്ന മോനി ഒടിക്കണ്ടത്തിൽ നിലവിൽ കാരുണ്യ വെൽഫെയർ ഫോറം പ്രസിഡന്റ്, കുടുംബ സൗഹൃദ വേദിയുടെ പ്രസിഡന്റ്, സെവൻ ആർട്സ് ഫോറം രക്ഷാധികാരി, വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് സെക്രട്ടറി, ഇന്ത്യൻ സ്കൂൾ യു.പി.പി രക്ഷാധികാരി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു.
ബി.എം.സി ലീഡ് അവാർഡ്, ലോയൽ, ഹോണസ്റ്റ് ആൻഡ് ഹാർഡ്വർക്കിങ് പേഴ്സൺ എന്ന ബഹ്റൈൻ മിനിസ്ട്രിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. 2018ൽ വേൾഡ് മലയാളി ഓർഗനൈസേഷന്റെ മികച്ച സാമൂഹിക സേവനത്തിനുള്ള അവാർഡും ലഭ്യമായിട്ടുണ്ട്. മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

