ബഹ്‌റൈൻ തീരങ്ങളിൽ രാത്രികാലങ്ങളിൽ കടൽയാത്രക്ക് കർശന നിരോധനം
text_fieldsമനാമ: രാജ്യത്തിന് നേരെ ഇറാൻ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈൻ തീരങ്ങളിൽ രാത്രികാലങ്ങളിലെ കടൽയാത്രകൾക്ക് കർശന നിരോധനം ഏർപ്പെടുത്തി. മത്സ്യബന്ധന ബോട്ടുകൾക്കും വിനോദസഞ്ചാര ബോട്ടുകൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.
വൈകുന്നേരം 6 മുതൽ പുലർച്ചെ 4 വരെയാണ് നിരോധനം. നിരോധനം നിലവിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത് തുടരും. ആക്രമണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ കടലിൽ പോകുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തീരസംരക്ഷണം ശക്തമാക്കുന്നതിനുമാണ് ഈ നടപടി.
നിശ്ചിത സമയങ്ങളിൽ കടലിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും തീരപ്രദേശങ്ങളോട് അടുക്കുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർ കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ സുരക്ഷാ സജ്ജീകരണങ്ങൾ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

