എസ്.ടി.സി ബഹ്‌റൈൻ ഡീലർ റാഫിൾ നറുക്കെടുപ്പ്: കരീം അൽദിയാർ മൊബൈലിന് കാർ
text_fieldsകരീം അൽദിയാർ മൊബൈൽ ഷോപ്പിനുള്ള കാർ കൈമാറിയപ്പോൾ
മനാമ: രാജ്യത്തെ പ്രമുഖ ഡിജിറ്റൽ സേവന ദാതാക്കളായ എസ്.ടി.സി ബഹ്‌റൈൻ ഡീലർമാർക്കായി സംഘടിപ്പിച്ച റാഫിൾ നറുക്കെടുപ്പിലെ വിജയിയെ പ്രഖ്യാപിച്ചു. ഹിദ്ദിലുള്ള 'കരീം അൽദിയാർ മൊബൈൽ ഡബ്ല്യു.എൽ.എൽ' ആണ് മെഗാ സമ്മാനമായ ടൊയോട്ട കൊറോള കാറിന് അർഹരായത്. ഡീലർമാരുമായുള്ള പങ്കാളിത്തം ശക്തമാക്കുന്നതിനും അവരുടെ മികച്ച പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എസ്.ടി.സി ബഹ്‌റൈൻ നടപ്പിലാക്കി വരുന്ന 'ഡീലർ എൻഗേജ്‌മെന്റ് പ്രോഗ്രാമിന്റെ' ഭാഗമായാണ് ഈ മത്സരം സംഘടിപ്പിച്ചത്. കമ്പനിയുടെ വളർച്ചയ്ക്ക് ഡീലർമാർ നൽകുന്ന തുടർച്ചയായ പിന്തുണയ്ക്കുള്ള അംഗീകാരം കൂടിയാണ് ഈ സമ്മാനം. ഡീലർമാരുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും രാജ്യത്തുടനീളമുള്ള വിൽപ്പനയിൽ മികച്ച മുന്നേറ്റം നിലനിർത്താനും എസ്.ടി.സി പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം മത്സരങ്ങളിലൂടെയും പ്രോത്സാഹന പരിപാടികളിലൂടെയും പങ്കാളികളെ പ്രചോദിപ്പിക്കാനും അവരുടെ പങ്കാളിത്തം ആഘോഷമാക്കാനും കമ്പനിയുടെ ദീർഘകാല ബിസിനസ്സ് വളർച്ച ഉറപ്പാക്കാനും എസ്ടിസി ബഹ്‌റൈൻ നിരന്തരം ശ്രമിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

