ബഹ്റൈൻ വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ ഗണ്യമായ വർധന
text_fieldsമനാമ: ജൂണിൽ ബഹ്റൈൻ വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയെന്ന് കണക്കുകൾ. ജൂണിൽ മാത്രം 780,771 പേരാണ് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കായി ഉപയോഗിച്ചത്.
അതിൽ 40,263 പേർ രാജ്യത്തുനിന്ന് പുറപ്പെട്ടപ്പോൾ 374,034 പേർ രാജ്യത്തിറങ്ങി. കൂടാതെ 1,474 കണക്ഷൻ യാത്രക്കാരും ഇതിൽ ഉൾപ്പെടുന്നുണ്ട്. ജൂണിൽ മാത്രം ആകെ 8011 വിമാനങ്ങളാണ് രാജ്യത്ത് ഇറങ്ങുകയും പുറപ്പെടുകയും ചെയ്തത്.
4007 എണ്ണം പുറപ്പെടുകയും 4004 എണ്ണം രാജ്യത്ത് ഇറങ്ങുകയും ചെയ്തു. ഇവിടെ ഇറങ്ങിയില്ലെങ്കിലും ബഹ്റൈൻ വ്യോമപാത കടന്നത് 40436 വിമാനങ്ങളാണ്. വ്യോമ കയറ്റുമതി ഇറക്കുമതിയുമായി ആകെ 30,351 ടൺ സാധനങ്ങളും മെയിലുകളും കഴിഞ്ഞമാസം മാത്രം വിമാനത്താവളം കൈകാര്യം ചെയ്തു. ഇതിൽ 10,909 ടൺ ട്രാൻസിറ്റ് കാർഗോയും 7,518 ടൺ കയറ്റുമതിയും 11,924 ടൺ ഇറക്കുമതിയുമാണ്.
ഇതിൽ ഏറ്റവും കൂടുതൽപേർ യാത്രചെയ്തത് ഇന്ത്യയിലെ ഹൈദരാബാദിലേക്കാണ്. ഗതാഗത, ടെലികമ്യൂണിക്കേഷൻ അതോറിറ്റിയുടെ കണക്കനുസരിച്ച് 14,133 പേരാണ് ജൂണിൽ മാത്രം ഹൈദരാബാദിലേക്ക് യാത്രചെയ്തത്.
ഇത് മുമ്പത്തെക്കാൾ 67 ശതമാനത്തിന്റെ വർധനവാണ്. ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിലേക്ക് 8,800 യാത്രക്കാർ യാത്ര ചെയ്തതും വളർച്ചയെ പ്രതിഫലിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

