Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിദ് ശ്രീറാം ലൈവ് സംഗീതവിരുന്ന് സെപ്റ്റം. 25ന് ക്യു.എൻ.സി.സിയിൽ

text_fields
bookmark_border
സിദ് ശ്രീറാം ലൈവ് സംഗീതവിരുന്ന് സെപ്റ്റം. 25ന് ക്യു.എൻ.സി.സിയിൽ
cancel
camera_alt

സിദ് ശ്രീറാം ലൈവ് സംഗീതവിരുന്നിന്റെ വാർത്താസമ്മേളനത്തിൽനിന്ന്

ദോഹ: ദോഹയിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന സിദ് ശ്രീറാം ലൈവ് സംഗീതവിരുന്ന് സെപ്റ്റംബർ 25ന് ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (ക്യു.എൻ.സി.സി) ഹാൾ -7ൽ നടക്കും. ജനപ്രിയ ഇന്ത്യൻ -അമേരിക്കൻ സംഗീതജ്ഞനും ഗായകനുമായ സിദ് ശ്രീറാം ആദ്യമായി ജി.സി.സിയിൽ ഒരുക്കുന്ന ലൈവ് സംഗീതവിരുന്നാണിത്.

'സൗണ്ട് ഓഫ് സൗത്ത്' എന്ന ബ്രാൻഡിന് കീഴിൽ റെഡ് ആപ്പിൾ ഇവന്റ് മാനേജ്‌മെന്റ്, സ്കൈ മീഡിയ, ബ്ലൂ ഡോൾഫിൻ കോൺട്രാക്റ്റിങ് & സർവിസസ് എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. അപെക്സ് ഇവന്റ്സിനാണ് നിർമ്മാണച്ചുമതല. മസ്രാതി (Mazzraty) ആണ് പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ.

പരിപാടിയുടെ 'സിൽവർ സ്റ്റാൻഡിങ്' വിഭാഗത്തിലെ ടിക്കറ്റുകൾ പൂർണ്ണമായും വിറ്റഴിഞ്ഞിട്ടുണ്ട്. പ്ലാറ്റിനുമലിസ്റ്റ് വഴിയാണ് ടിക്കറ്റ് വിൽപ്പന. 85 ഖത്തരി റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്.

അത്യാധുനിക ശബ്ദ -വെളിച്ച സജ്ജീകരണങ്ങളോടെയാണ് കൺസേർട്ട് ഒരുക്കുന്നതെന്നും, ഖത്തറിലെ പ്രേക്ഷകർക്ക് അപൂർവ്വമായ സംഗീതാനുഭവമായിരിക്കുമെന്നും റെഡ് ആപ്പിൾ ഇവന്റ്സ് സി.ഇ.ഒ ജാസിം മുഹമ്മദ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sid Sriram to Perform First Live Concert in Doha on September 25
Next Story