Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'സ്​മാർട്ടായി അയക്കൂ;...

'സ്​മാർട്ടായി അയക്കൂ; സ്​മാർട്ടായി നേടൂ': ലുലു എക്​സ്​ചേഞ്ചിൽ സമ്മാന പദ്ധതിക്ക്​ തുടക്കമായി

text_fields
bookmark_border
സ്​മാർട്ടായി അയക്കൂ; സ്​മാർട്ടായി നേടൂ: ലുലു എക്​സ്​ചേഞ്ചിൽ സമ്മാന പദ്ധതിക്ക്​ തുടക്കമായി
cancel

മനാമ: ജി.സി.സിയിലെ പ്രമുഖ മണി എക്​സ്​ചേഞ്ച്​ ​ഗ്രൂപ്പായ 'ലുലു ഇൻറർനാഷനൽ' എക്​സ്​ചേഞ്ച്​ 'സ്​മാർട്ടായി അയക്കൂ; സ്​മാർട്ടായി നേടൂ' കാമ്പയിന്​ തുടക്കം കുറിച്ചു. ആകർഷകമായ സമ്മാനങ്ങളാണ്​ മൂന്നുമാസത്തെ ഇൗ കാമ്പയിനിലൂടെ ലുലു എക്​സ്​ചേഞ്ച്​ ഉപഭോക്​താക്കൾക്ക്​ നൽകുന്നത്​.ലുലു എക്​സ്​ചേഞ്ച്​ ശാഖകൾ വഴിയോ ലുലു മണി മൊബൈൽ ആപ്​ വഴിയോ പണമയക്കുന്നവർക്ക്​ നറുക്കെുപ്പിലൂടെ നിരവധി സമ്മാനങ്ങൾ ലഭിക്കും.

ഒക്​ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെയാണ്​ സമ്മാന പദ്ധതിയുടെ കാലാവധി. അയക്കുന്ന തുകക്ക്​ കുറഞ്ഞ പരിധി വെച്ചിട്ടില്ല. ലുലു മണി ആപ്പ്​ വഴി പണമയക്കുന്നവർക്ക്​ സമ്മാനം നേടാൻ ഇരട്ടി അവസരമുണ്ടാകും. ഒാരോ ഇടപാടിനും ഇവർക്ക്​ രണ്ട്​ നറുക്കെടുപ്പ്​ ടിക്കറ്റ്​ ലഭിക്കും.

സമ്മാന പദ്ധതിയുടെ ആദ്യ നറുക്കെടുപ്പ്​ നവംബർ മൂന്നിന്​ റിഫ ലുലു ഹൈപ്പർമാർക്കറ്റിലും രണ്ടാമത്തെ നറുക്കെടുപ്പ്​ ഡിസംബർ മൂന്നിന്​ ഹിദ്ദ്​ ലുലു ഹൈപ്പർമാർക്കറ്റിലും അവസാനത്തെ നറുക്കെടുപ്പ്​ 2021 ജനുവരി അഞ്ചിന്​ ജുഫൈർ ലുലു ഹൈപ്പർമാർക്കറ്റിലും നടക്കും.

മാക്​ ബുക്ക് പ്രോ​, സാംസങ്​ നോട്ട്​ 20 അൾട്രാ, സാംസങ്​ 55 ഇഞ്ച്​ എൽ.ഇ.ഡി ടി വികൾ, ​െഎ പാഡുകൾ, സാംസങ്​ സ്​മാർട്ട്​ വാച്ചുകൾ, കാനൻ ഇ.ഒ.എസ്​ എം 10 കാമറകൾ, സോണി സൗണ്ട്​ബാറുകൾ, 20 ദിനാർ മൂല്യമുളള ലുലു വൗച്ചറുകൾ എന്നിവയാണ്​ സമ്മാനങ്ങളായി നൽകുന്നത്​. കൂടുതൽ വിവരങ്ങൾക്ക്​ lulu.app.link/LuLuMoneyApp സന്ദർശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu Exchange
Next Story