അൽബയുടെ ആദരം ഏറ്റുവാങ്ങി സാറ ഗ്രൂപ് ചെയർമാൻ മുഹമ്മദ് മൻസൂർ
text_fieldsഅൽബയുടെ ആദരം സി.ഇ.ഒ അലി അൽ ബകാലിയിൽനിന്ന് ഏറ്റുവാങ്ങുന്ന മുഹമ്മദ് മൻസൂർ
മനാമ: അലുമിനിയം ബഹ്റൈന്റെ (അൽബ) സേവന മികവിനുള്ള ആദരം എക്‌സെലോൻ ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് മാനേജിങ് ഡയറക്ടറും സാറ ഗ്രൂപ് ചെയർമാനുമായ മുഹമ്മദ് മൻസൂർ ഏറ്റുവാങ്ങി. അൽബ സി.ഇ.ഒ അലി അൽ ബകാലിയാണ് എക്‌സെലോന്റെ പ്രൊഫഷണലിസവും സേവനങ്ങളിലെ മികവും മുൻനിർത്തി ആദരിച്ചത്.
വ്യവസായ-ലോജിസ്റ്റിക്സ് രംഗത്ത് അൽബയ്ക്ക് നൽകിവരുന്ന മികച്ച സേവനങ്ങളും പ്രതിബദ്ധതയും മാനിച്ചാണ് ഈ അംഗീകാരമെന്ന് കമ്പനി വ്യക്തമാക്കി. എക്‌സെലോൻ ഇൻഡസ്ട്രിയൽ സൊല്യൂഷൻസും അൽബയും തമ്മിലുള്ള ശക്തമായ സഹകരണത്തിന്റെയും പ്രവർത്തന മികവിന്റെയും ഉദാഹരണമാണിത്. അൽബ സി.ഇ.ഒയിൽ നിന്ന് ഈ അംഗീകാരം ലഭിച്ചതിൽ അത്യധികം സന്തോഷമുണ്ടെന്ന് മുഹമ്മദ് മൻസൂർ പറഞ്ഞു. എക്‌സെലോൻ ടീമിന്റെ കഠിനാധ്വാനത്തിന്റെയും ആത്മാർത്ഥതയുടെയും ഫലമായാണ് ഈ ആദരമെന്നും, ഉപഭോക്താക്കളുമായി ദൃഢമായ പങ്കാളിത്തം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങൾക്കായി ഉയർന്ന നിലവാരത്തിലുള്ള ലോജിസ്റ്റിക്സ്, വ്യാവസായിക പിന്തുണ സേവനങ്ങളാണ് എക്‌സെലോൻ ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് നൽകിവരുന്നത്. ഈ അംഗീകാരം തങ്ങളുടെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് പ്രചോദനമാകുമെന്ന് കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

