Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാംസ ബഹ്‌റൈൻ ബ്രെസ്റ്റ് ക്യാൻസർ ബോധവത്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു

text_fields
bookmark_border
സാംസ ബഹ്‌റൈൻ ബ്രെസ്റ്റ് ക്യാൻസർ ബോധവത്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു
cancel

മനാമ: സാംസ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ബ്രെസ്റ്റ് ക്യാൻസർ ബോധവത്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു. സാംസ ലേഡീസ് വിംഗ് പ്രസിഡന്റ്‌ അജിമോൾ സോവിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ധന്യ സാബു സ്വാഗതം പറഞ്ഞു. ബഹ്‌റൈൻ കാൻസർ കെയർ ഗ്രൂപ്പ്‌ ചീഫ് കോർഡിനേറ്റർ കെ.ടി സലിം പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. സാംസ പ്രസിഡന്റ്‌ റിയാസ് കല്ലമ്പലം, സെക്രട്ടറി സോവിൻ തോമസ്, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, ഉപദേശകസമതി അംഗം മുരളികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

തുടർന്നു അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഗൈനക്കോളജി, ഒബ്സ്റ്റെട്രിക്സ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ ലക്ഷ്മി ഗോവിന്ദ് ബ്രെസ്റ്റ് കാൻസർ ബോധവാത്കരണ ക്ലാസ്സ്‌ നയിച്ചു. നന്ദി സൂചകമായി ലേഡീസ് വിംഗ്, ഡോക്ടർ ലക്ഷ്മിക്ക് മൊമെന്റോയും, ക്യാൻവാസ് പെയിന്റിംഗും കൈമാറി. നിർമല ജേക്കബ് എം, സി ആയി പരിപാടികൾ നിയന്ത്രിച്ചു.

ലേഡീസ് വിംഗ് ട്രഷർ റജീഷ ഗണേഷ് നന്ദി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SAMSA Bahrain Breast Cancer
Next Story