Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മികച്ച സേവനത്തിന് പുരസ്കാര നേട്ടവുമായി സെയ്ൻ

text_fields
bookmark_border
മികച്ച സേവനത്തിന് പുരസ്കാര നേട്ടവുമായി സെയ്ൻ
cancel
camera_alt

സെ​യ്​​ൻ ഗ്രൂ​പ്​ ചീ​ഫ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ഓ​ഫി​സ​ർ മു​ഹ​മ്മ​ദ്​ അ​ബ്​​ദ​ൽ, സെ​യ്​​ൻ​ടെ​ക്​ സി.​ഇ.​ഒ ​ആൻ​ഡ്രൂ ഹ​ന്ന എ​ന്നി​വ​ർ അ​വാ​ർ​ഡ്​ ദാനചടങ്ങിൽ 

Listen to this Article

മനാമ: മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ സെയ്ൻ ഗ്രൂപ്പിന് 'ബെസ്റ്റ് ടെൽകോ ഓപറേറ്റർ' പുരസ്കാരം.

ദുബൈയിൽ നടന്ന ടെലികോംസ് വേൾഡ് മിഡിൽ ഈസ്റ്റ് അവാർഡ് ദാനച്ചടങ്ങിലാണ് പുരസ്കാരം ലഭിച്ചത്. സെയ്ൻ ഗ്രൂപ്പിന്റെ ഡിജിറ്റൽ, ഐ.സി.ടി സേവനമായ സെയ്ൻ ടെക്കിന് മികച്ച ഡിജിറ്റൽ സേവനത്തിനുള്ള സമ്മാനവും ലഭിച്ചു.

ക്ലൗഡ്, സൈബർ സുരക്ഷ, ബിഗ് ഡേറ്റ, നിർമിതബുദ്ധി, സ്മാർട്ട് സിറ്റി, ഡ്രോൺ, റോബോട്ടിക്സ് തുടങ്ങിയ രംഗങ്ങളിൽ സേവനം നൽകുന്ന സംരംഭമാണ് സെയ്ൻടെക്ക്. വാർഷിക അവാർഡ് ദാനച്ചടങ്ങിന്റെ സംഘാടകരായ ടെറാപിൻ നിശ്ചയിച്ച വിദഗ്ധരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

മിഡിൽ ഈസ്റ്റിൽ ടെലികോം മേഖലയിലെ മികവ് വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sain with the award for outstanding service
Next Story