ഈ കുളിമുറിയിൽ എല്ലാവരും നഗ്നരാണ്
text_fieldsകാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ എന്ന വന്ദ്യ വായോധികനായ മത പണ്ഡിതൻ മുസ്‍ലിം സ്ത്രീകളെപ്പറ്റി പ്പറഞ്ഞ വിമർശനങ്ങളും, അതിനോട് പൊതു സമൂഹം സ്വീകരിച്ച നിലപാടുകളുമൊക്കെ വിശകലനം ചെയ്തപ്പോൾ തോന്നിയ ചില വിചിന്തനങ്ങളാണ് ഈ കുറിപ്പിന്നാധാരം.
യഥാർത്ഥത്തിൽ മുസ്ലിം സ്ത്രീകളുടെ കാര്യത്തിൽ സമൂഹം കാണിക്കുന്ന കണിശതയും, ജാഗരൂകതയും, മറ്റു സമുദായങ്ങളിലെ പെണ്ണുങ്ങളോട് കാണിക്കുന്നില്ല എന്നതാണ് പരമാർത്ഥം. സ്ക്രീനുകളിൽ നിന്നും ദൃഷ്ട്ടി വലിച്ചെടുത്തു കൊണ്ട് ചുറ്റു പാടും നോക്കുമ്പോൾ ഏറ്റവുമധികം സ്വാതന്ത്ര്യം അനുഭവിക്കുന്ന വിഭാഗം അത് മുസ്‍ലിം സ്ത്രീ മാത്രമായിരിക്കും എന്നു കാണാൻ കഴിയും.
എമ്പതുകളോട് കൂടി ഗൾഫ് കുടിയേറ്റം അതിന്റെ പാരമ്യതയിൽ എത്തിയപ്പോൾ മുതൽ കുടുംബത്തിന്റെയും, കുട്ടികളുടെയും കാര്യങ്ങൾ ഒറ്റക്ക് ചെയ്യേണ്ട തരത്തിലേക്ക് ഗൾഫ് ഭാര്യമാർ എത്തപ്പെട്ടു. എത്രത്തോളം എന്നു പറഞ്ഞാൽ വീട് പണിയുടെ മേൽ നോട്ടം പോലും അവരുടെ ചുമലിൽ വന്നു വീണു എന്നതാണ് യാഥാർഥ്യം.
ഇഷ്ടം തോന്നുന്ന ഇടങ്ങളിലേക്ക് ഒറ്റക്ക് യാത്ര ചെയ്യാനും, ഇഷ്ടം തോന്നുന്ന വസ്ത്രങ്ങൾ വാങ്ങാനും, ഭക്ഷണം കഴിക്കാനുമൊക്കെ സാമ്പത്തിക സ്വാതന്ത്ര്യം ആവോളം അനുഭവിക്കുന്നത് മുസ്‍ലിം പെണ്ണുങ്ങൾ മാത്രമാണ് എന്നത് ഒരു പരമാർത്ഥമാണ്.
ഇനി ഇന്ത്യ മുഴുവനുമുള്ള വലിയ കലാലയങ്ങളിൽ തട്ട മിട്ട പെണ്മണികൾ തങ്ങളുടെ ബൗധിക സാന്നിധ്യം മനോഹരമായി തന്നെ അടയാളപ്പെടുത്തികൊണ്ടിരിക്കുന്നു എന്നതും ഒരു നഗ്ന യഥാർത്യമാണ്. ഇനി സ്ത്രീ വിമോചനത്തിന്റെ കാര്യത്തിൽ നമ്മുടെ രാഷ്ട്രീയ, സംസ്കാര, കേരളം എത്രത്തോളം ഇരട്ടത്താപ്പാണ് കാണിക്കുന്നത് എന്നതിന് ഏറ്റവും വലിയ ഉദാഹരണം കേരളം പിറന്നു വീണിട്ട് എട്ടു നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഒരു വനിത മുഖ്യമന്ത്രിയുടെ പേര് അനുസ്മരിക്കാൻ നമുക്ക് കഴിയാതെ പോയി എന്നതാണ്. ഇനി പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ഉന്നത പദവികളിൽ എത്ര സ്ത്രീകൾ എത്തപ്പെട്ടു എന്നതും ഒന്ന് പരിശോധിക്കുന്നതും നല്ലതാണ്. പുരോഗമനമേനി നടിക്കുന്ന ഇടതു പക്ഷം പോലും അവരുടെ ജില്ലാ സിക്രട്ടറിമാരിൽ എത്ര വനിതകൾക്ക് പ്രാതിനിധ്യം നൽകി എന്നതും ആലോചിക്കുന്നത് നല്ലതാണ്.
ഒരേ ജോലി ചെയ്യുന്ന പല മേഖലകളിലും സ്ത്രീക്കും പുരുഷനും തുല്യ വേതനം പോലും ഉറപ്പാക്കാൻ കാലം ഇത്ര പുരോഗതി പ്രാപിച്ചിട്ടും നമുക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.സ്ത്രീയും പുരുഷനും പരസ്പരം പോരാടി ജയിക്കേണ്ട ധ്വന്ത്വ സ്വത്വങ്ങളല്ല മറിച്ചു വ്യത്യാസ്ഥ ധൗത്യങ്ങൾ ഭൂമിയിൽ നിർവഹിക്കാൻ നിയോഗിക്കപ്പെട്ടവരാണെന്ന ബോധവും ബോധ്യവുമാണ് നമ്മെ നയിക്കേണ്ടത്. സുരക്ഷിതമായി ഏത് പാതി രാത്രിക്കും സ്ത്രീക്ക് ഒറ്റക്ക് സഞ്ചരിക്കാൻ പാകത്തിലുള്ള ഒരു സാമൂഹിക അന്തരീക്ഷമാണ് ലോകത്ത് ഇസ്‍ലാമിന്റെ സംഭാവന എന്നിരിക്കെ ഈ കാലത്തും നമ്മുടെ നാട്ടിൽ അന്തി മയങ്ങിയാൽ ഒരു പെണ്ണിന് ഒറ്റക്ക് തുറിച്ചു നോട്ടങ്ങളോ കമന്റടികളോ കേൾക്കാതെ വീടണയാൻ പറ്റുന്നുണ്ടോ എന്നതും ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്.മനുഷ്യ വംശത്തിന്റ നിലനിൽപ്പിന് ആധാര ശിലയായ മാതൃത്വം എന്ന മഹനീയത കൊണ്ട് അനുഗ്രഹിക്കപ്പെട്ട സ്ത്രീ ജന്മം ഒരു പുണ്യ ജന്മം തന്നെയാണ്.
പക്ഷെ സ്ത്രീകളുടെ അവകാശങ്ങളെ പ്പറ്റി വാതോരാതെ പ്രസംഗിക്കുന്നവരുടെ ഇരട്ടത്താപ്പ് തീർച്ചയായും തുറന്നു കാട്ടപ്പെടേണ്ടത് തന്നെയാണ്.രാഷ്ട്രീയപ്പാർട്ടികളുടെ വാലായിട്ടുള്ള മഹിളാ സംഘടനകൾ തന്നെയാണ് തങ്ങൾ അനുഭവിക്കുന്ന വിവേചനങ്ങളെ പൊതു ബോധത്തിന് മുമ്പിൽ കൊണ്ട് വരേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

