മനുഷ്യക്കടത്തിനെതിരെയുള്ള പ്രവര്‍ത്തനത്തില്‍ ലക്ഷ്യം നേടി -പബ്ലിക് സെക്യൂരിറ്റി ചീഫ്
text_fieldsമനാമ: മനുഷ്യക്കടത്തിനെതിരായുള്ള പ്രവര്‍ത്തനത്തില്‍ ബഹ്റൈന്‍ ലക്ഷ്യം നേടാന്‍ സാധിച്ചതായി പബ്ലിക് സെക്യൂരിറ്റി ചീഫ് മേജര്‍ ജനറല്‍ താരിഖ് ഹസന് അല്‍ ഹസന് വ്യക്തമാക്കി. മനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡയറക്ടറേറ്റ് സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് വര്‍ഷമായി മനുഷ്യക്കടത്ത് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ബഹ്റൈെൻറ സ്ഥാനം ഒന്നാം നിരയിലാണെന്നത് അഭിമാനകരമാണ്.
അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിെൻറ റിപ്പോര്‍ട്ട് പ്രകാരം ഈ മേഖലയില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടം തുല്യതയില്ലാത്തതാണ്. മനുഷ്യാവകാശ അവബോധം സൃഷ്ടിക്കല്‍, നിയമം കര്‍ശനമായി നടപ്പാക്കല്‍ എന്നിവയിലൂടെയാണ് ഇത്തരമൊരു നേട്ടം കരസ്ഥമാക്കാനായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബന്ധപ്പെട്ട അതോറിറ്റികളും കേന്ദ്രങ്ങളുമായി സഹകരിച്ച് മനുഷ്യക്കടത്തിനെതിരെയുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ബാധ്യസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണമായ സുരക്ഷ ഒരുക്കുന്നതിന് എല്ലാവിധ കുറ്റകൃത്യങ്ങളും നിയന്ത്രിക്കപ്പെടുകയും ഇല്ലാതാക്കുകയും ചെയ്യേണ്ടതുണ്ട്. അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ച് ഈ മേഖലയില്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ച വെക്കുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ഇത്തരമൊരു പരിപാടി പബ്ലിക് സെക്യൂരിറ്റി ചീഫ് മേജര്‍ ജനറല്‍ താരിഖ് ഹസന് അല്‍ ഹസെൻറ രക്ഷാധികാരത്തില്‍ സംഘടിപ്പിക്കാന്‍ സാധിച്ചതിലുള്ള കൃതജ്ഞത ഇന്‍വെസ്റ്റിഗേഷന്‍ ആൻറ് ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡയറക്ടറേറ്റ് മേധാവി പ്രകടിപ്പിക്കുകയും പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്ക്കും ആശംസകള്‍ നേരുകയും ചെയ്തു. യു.എന്‍ ഓഫീസ് പ്രതിനിധി മുസ്തഫ ഒനാല്‍ ചടങ്ങില്‍ സംബന്ധിക്കുകയും വിഷയാവതരണം നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
