ഐ.വൈ.സി.സി ഷുഹൈബ് പ്രവാസി മിത്ര പുരസ്കാരം മനോജ് വടകരക്ക്
text_fieldsമനാമ: ഐ.വൈ.സി.സി ബഹ്റൈൻ യൂത്ത് ഫെസ്റ്റിനോടനുബന്ധിച്ച് ഗൾഫ് മേഖലയിൽ നിസ്വാർഥമായ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിക്ക് നൽകിവരുന്ന ഷുഹൈബ് പ്രവാസി മിത്ര പുരസ്കാരം പ്രഖ്യാപിച്ചു.ബഹ്റൈൻ പ്രവാസലോകത്ത് നിശ്ശബ്ദ സേവനം നടത്തിവരുന്ന മനോജ് വടകരക്കാണ് ഇത്തവണത്തെ പുരസ്കാരമെന്ന് ഭാരവാഹികൾ അറിയിച്ചു.സാമൂഹിക പ്രവർത്തകനും പ്രവാസിയും മട്ടന്നൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്ന ഷുഹൈബ് എടയന്നൂരിെന്റ സ്മരണാർഥമാണ് പുരസ്കാരം നൽകിവരുന്നത്.
കോവിഡ് കാലത്തടക്കം മരിച്ചവരെ മതാചാര പ്രകാരം സംസ്കരിക്കാൻ നേതൃത്വം കൊടുത്ത മനോജ് വടകര, സൽമാനിയ മെഡിക്കൽ കോളജ് മോർച്ചറിയുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ കുളിപ്പിക്കുവാനും മറ്റും മുന്നിൽനിൽക്കുന്ന സാമൂഹികപ്രവർത്തകനാണ്.വടകര അടക്കാത്തെരു സ്വദേശിയായ ഇദ്ദേഹം 1993ലാണ് ബഹ്റൈനിലെത്തിയത്. ജിഷയാണ് ഭാര്യ. മകൻ: ആദിത്യൻ. ജനുവരി 27ന് ഇന്ത്യൻ ക്ലബിൽ നടക്കുന്ന എട്ടാമത് യൂത്ത് ഫെസ്റ്റ് 2023 വേദിയിൽ പുരസ്കാരം സമ്മാനിക്കുമെന്ന് പ്രസിഡന്റ് ജിതിൻ പരിയാരം, സെക്രട്ടറി ബെൻസി ഗനിയുഡ്, ട്രഷറർ വിനോദ് ആറ്റിങ്ങൽ, യൂത്ത് ഫെസ്റ്റ് ഭാരവാഹികൾ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

