Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസി ഭാരതീയ സമ്മാൻ...

പ്രവാസി ഭാരതീയ സമ്മാൻ പുരസ്​കാരം കെ.ജി. ബാബുരാജന്​ സമ്മാനിച്ചു

text_fields
bookmark_border
പ്രവാസി ഭാരതീയ സമ്മാൻ പുരസ്​കാരം കെ.ജി. ബാബുരാജന്​ സമ്മാനിച്ചു
cancel
camera_alt

പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ പു​ര​സ്​​കാ​രം കെ.​ജി. ബാ​ബു​രാ​ജ​ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ സ​മ്മാ​നി​ക്കു​ന്നു

മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്ക്​ ഭാ​ര​ത സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പ​ര​മോ​ന്ന​ത പു​ര​സ്​​കാ​ര​മാ​യ പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ അ​വാ​ർ​ഡ്​ ബ​ഹ്​​റൈ​നി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​ജി. ബാ​ബു​രാ​ജ​ന്​ സ​മ്മാ​നി​ച്ചു. ഗ​ൾ​ഫ്​ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നാ​ണ്​ പു​ര​സ്​​കാ​രം സ​മ്മാ​നി​ച്ച​ത്.

ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലു​ള്ള ഉൗ​ഷ്​​മ​ള ബ​ന്ധം മ​ന്ത്രി പ്ര​തി​പാ​ദി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹം വ​ഹി​ക്കു​ന്ന പ​ങ്ക്​ വ​ലു​താ​ണ്. ഒ​രു ത​ര​ത്തി​ൽ അ​ല്ലെ​ങ്കി​ൽ മ​റ്റൊ​രു ത​ര​ത്തി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​വ​രാ​ണ്​ ഇ​വി​ടു​ത്തെ പ്ര​വാ​സി​ക​ൾ.

ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​ൽ ബ​ഹ്​​റൈ​ൻ കാ​ണി​ക്കു​ന്ന ഉ​ദാ​ര​മ​ന​സ്​​ക​ത എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. ഇ​ന്ത്യ​ക്കാ​രു​ടെ പ്രി​യ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്​ ബ​ഹ്​​റൈ​ൻ. കോ​വി​ഡ്​ കാ​ല​ത്ത്​ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തോ​ട്​ ബ​ഹ്​​റൈ​ൻ കാ​ണി​ച്ച പ്ര​ത്യേ​ക പ​രി​ഗ​ണ​ന പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡി​നെ​ത്തു​ട​ർ​ന്നു​ള്ള യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വ്​ വൈ​കാ​തെ വ​രു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ സ്വാ​ഗ​തം പ​റ​ഞ്ഞു. ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ കോ​ൺ​സു​ലാ​ർ, അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി തൗ​ഫീ​ഖ്​ അ​ഹ്​​മ​ദ്​ അ​ൽ മ​ൻ​സൂ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു. കെ.​ജി. ബാ​ബു​രാ​ജ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ഇ​ന്ത്യ​ൻ എം​ബ​സി തേ​ർ​ഡ്​ സെ​ക്ര​ട്ട​റി ഇ​ഹ്​​ജാ​സ്​ അ​സ്​​ലം ന​ന്ദി പ​റ​ഞ്ഞു.

ബ​ഹ്​​റൈ​െൻറ സാ​മൂ​ഹി​ക, സാം​സ്​​കാ​രി​ക, ജീ​വ​കാ​രു​ണ്യ മ​ണ്ഡ​ല​ങ്ങ​ളി​ൽ സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ച്ച​തി​നു​ള്ള അം​ഗീ​കാ​ര​മാ​യി ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​മ്പ​തി​നാ​ണ്​ ബി.​കെ.​ജി ഹോ​ൾ​ഡി​ങ്​​സ്​ ചെ​യ​ർ​മാ​നാ​യ കെ.​ജി. ബാ​ബു​രാ​ജ​ന്​ പു​ര​സ്​​കാ​രം പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡ് കാ​ല​ത്ത്​ നി​ര​വ​ധി പേ​ർ​ക്ക്​ അ​ദ്ദേ​ഹ​ത്തി‍െൻറ സ​ഹാ​യം അ​നു​ഭ​വി​ക്കാ​ൻ ക​ഴി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:award
News Summary - Pravasi Bharatiya Samman Award goes to KG Presented to Baburajan
Next Story