Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപൊന്നാനി...

പൊന്നാനി കേന്ദ്രീകരിച്ച് ഒരു ജില്ല വേണം

text_fields
bookmark_border
പൊന്നാനി കേന്ദ്രീകരിച്ച് ഒരു ജില്ല വേണം
cancel

മുഖ്യമന്ത്രി മൂവാറ്റുപുഴ കേന്ദ്രമായ ഒരു ജില്ല വേണമെന്ന് പ്രഖ്യാപിച്ചത് വളരെയധികം സ്വാഗതാർഹമാണ്. അതുപോലെ മലബാർ മേഖലയിലെ ലോകസഭ- നിയമസഭ മണ്ഡലമായ പൊന്നാനി കേന്ദ്രീകരിച്ച് ഒരു ജില്ല വേണമെന്ന് കാലാനുസൃതമായ ആവശ്യമാണ്.

കാരണം മലപ്പുറം ജില്ലയിൽ ജനസംഖ്യാനുപാതികമായി പല പ്രശ്നങ്ങളും നേരിടുന്ന ഒരു പ്രദേശമാണ് പൊന്നാനി. രണ്ട് ജില്ലകളുടെയും അതിർത്തി പ്രദേശമായ പൊന്നാനി അസംബ്ലി മണ്ഡലം, ഭൂപ്രദേശപരമായ ഒരുപാട് വികസന കാഴ്ചപ്പാടുള്ളതും സാമൂതിരിയുടെ പഴയ ആസ്ഥാനവും, പുരാത തിണ്ടീസ് എന്ന് വിളിക്കുന്ന തുറമുഖ നഗരവും, കായലും, നദിയും, കടലും ഒന്നിച്ചിരിക്കുന്ന ഒരു ഭൂപ്രദേശമാണ്.

ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് കാരണ ഭൂതരായ പ്രദേശമാണ് പൊന്നാനി. മത സൗഹാർദത്തിന്റെ ഈറ്റില്ലമായ പൊന്നാനിയുടെ വികസന താൽപര്യങ്ങൾക്ക് അനുസൃതമായ ഒരു ജില്ല ഉണ്ടാകേണ്ടതുണ്ട്. മുഖ്യമന്ത്രി പൊന്നാനി കേന്ദ്രീകരിച്ച് ജില്ല കൂടി പരിഗണമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnaniGulf NewsDistrictBahrain News
News Summary - Ponnani-Centered District Needed
Next Story