Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്ത് ഹൈക്കു കവിതകൾ

text_fields
bookmark_border
പത്ത് ഹൈക്കു കവിതകൾ
cancel

1

കല്ലറകൾക്ക്,

മീതെയും

വസന്തകാലം വരും

പലരും

പൂക്കളർപ്പിക്കുമ്പോൾ

2

ആടിയ ,വേഷങ്ങൾ

അഴിച്ച് വച്ചുറങ്ങുന്നു

മൺതരികൾ

ക്കടിയിൽ !

3

നീ

തന്ന പ്രണയം

എന്നിൽ നിറയ്ക്കുന്നു

നൂറുവസന്തം!

4

നീ, തൊട്ട നേരത്ത്

ഒരു കാറ്റായി

ഞാൻ മാറി

നിന്നെ പുണരാൻ !

5

പെയ്തുതോർന്നിട്ടും

മിഴികളിൽ

ബാക്കിയായ്

ഒരു തുള്ളി കണ്ണുനീർ

നിന്നെ ഓർക്കുമ്പോൾ

6

മോഹം

വാടി വീണ പൂവ്

മണ്ണിനോട് ചോദിപ്പു

വീണ്ടും ഒരു ജന്മം

തരുമോ....?

വിടപറച്ചിൽ

7

അസ്തമയ സൂര്യൻ,

കടലിനോടു

ചൊല്ലുന്നു

നാളെ വരാമെന്നൊരു കള്ളം!

8

വേനൽ

വരണ്ട ഭൂമി മേഘത്തെ

നോക്കിപ്പാർക്കുന്നു

ഒരു തുള്ളി

പ്രണയത്തിനായി !

9

കൊഴിഞ്ഞു ,പൂവ്,

എങ്കിലും മാഞ്ഞിട്ടില്ല

നിൻ്റെ സുഗന്ധം!

10

വഴി പിരിഞ്ഞു നാം,

നമ്മുടെ

ഓർമ്മ, തൻനിഴലുകൾ

ഇന്നും

ഒന്നിച്ചു നടപ്പൂ!

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - poem
Next Story