Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓണനിലാവ്

text_fields
bookmark_border
ഓണനിലാവ്
cancel

ഓണനിലാവ്

പടിവാതിൽക്കൽ

മെല്ലെ വന്നണയുമ്പോൾ,

ഓർമ്മകളിൽ വീണ്ടും

ഒരു ബാല്യം

പൂത്തിടുന്നു…

മുറ്റത്തെ പൂക്കളത്തിൽ

നിറങ്ങൾ നിറയുമ്പോൾ,

മനസ്സിൽ അറിയാതെ

പുഞ്ചിരി വിരിയുന്നു…

അമ്മയൊരുക്കിയ സദ്യയുടെ മണം

കാറ്റിൽ നിറയുന്ന പോലെ,

നാടിന്റെ ഓർമ്മകൾ

ഹൃദയത്തെ തഴുകിടുന്നു…

ഓണക്കോടിയണിഞ്ഞ്

കാത്തുനിന്നിരുന്ന നാളുകൾ,

കൂട്ടുകാരോടൊത്ത്

ചിരിച്ചും കളിച്ചും തീർത്ത നിമിഷങ്ങൾ…

എത്രയോ ദൂരെയായാലും

നാടിന്റെ സ്നേഹം

മനസ്സിൽ നിന്ന് മായുന്നില്ല…

സ്നേഹത്തിൻ പൂക്കളാൽ

ഒരു പൂക്കളം തീർത്ത്,

എല്ലാ ഹൃദയങ്ങളിലും

ഓണം നിറയട്ടെ. ..

ഓർമകളിൽ എന്നും

മണമുള്ളൊരു പൂവായ്

വിരിഞ്ഞു നിൽക്കട്ടെ പൊന്നോണം..

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Onam - peom
Next Story