ഒ.ഐ.സി.സി കോഴിക്കോട് ഫെസ്റ്റ്
text_fieldsവിഹാൻ വികാസ്, അബൂബക്കർ മഫാസ്, ത്രിദേവ് കരുൺ
മനാമ: ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈനിൽ നടന്നുവരുന്ന 'കോഴിക്കോട് ഫെസ്റ്റി'ന്റെ ഭാഗമായി കുട്ടികൾക്കായി വിജ്ഞാനപ്രദമായ ക്വിസ് മത്സരം സംഘടിപ്പിച്ചു. ബഹ്റൈനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നായി നിരവധി വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു.
ഇന്ത്യ, ജി.സി.സി, ആസ്ട്രേലിയ, ന്യൂസിലൻഡ്, യു.എസ്, കാനഡ, യു.കെ, അയർലൻഡ്, ഫിൻലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് പരിശീലനം നൽകുന്ന ബോണീസ് ക്ലാസ്റൂം ഡയറക്ടറായ പ്രമുഖ വിദ്യാഭ്യാസ വിചിക്ഷണനും ഇന്റർനാഷനൽ ക്വിസ് മാസ്റ്ററുമായ ബോണി ജോസഫ് ക്വിസ് മാസ്റ്ററായിരുന്നു. വാശിയേറിയ മത്സരത്തിൽ ഏഷ്യൻ സ്കൂളിലെ പത്താംതരം വിദ്യാർഥിയായ വിഹാൻ വികാസ് ഒന്നാം സ്ഥാനം നേടി. ഏഷ്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി അബൂബക്കർ മഫാസ് രണ്ടാം സ്ഥാനവും ഇന്ത്യൻ സ്കൂൾ ബഹ്റൈനിലെ പത്താംതരം വിദ്യാർഥി ത്രിദേവ് കരുൺ മൂന്നാം സ്ഥാനവും നേടി. ക്വിസ് കോമ്പറ്റീഷൻ നിയന്ത്രിച്ച ഇന്റർനാഷനൽ ക്വിസ് മാസ്റ്റർ ബോണി ജോസഫ്, സോണി കെ.സി, രജിത ടി.കെ എന്നിവർക്ക് ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉപഹാരം കൈമാറി. അനു ബി. കുറുപ്പ് പരിപാടി നിയന്ത്രിച്ചു. ശ്രീജിത്ത് പനായി സ്വാഗതം ആശംസിച്ചു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ദേശീയ കമ്മിറ്റി നേതാക്കളായ ബോബി പാറയിൽ, മനു മാത്യു, ഷെമീം കെ.സി, രഞ്ജൻ കച്ചേരി, റീജിത്ത് മൊട്ടപ്പാറ എന്നിവർ ആശംസകൾ നേർന്നു.
ക്വിസ് മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി 'കോഴിക്കോട് ഫെസ്റ്റി'ന്റെ ഭാഗമായുള്ള സർട്ടിഫിക്കറ്റുകൾ നൽകി അനുമോദിച്ചു.പ്രോഗ്രാം കൺവീനർ വിൻസന്റ് കക്കയം, ജനറൽ കൺവീനർ പ്രവിൽദാസ് പി.വി എന്നിവർ പരിപാടിയുടെ വിജയത്തിന് നേതൃത്വം നൽകി.
അഷ്റഫ് പുതിയപാലം, അസീസ് ടി.പി., വാജിദ് എം. (ജില്ല സെക്രട്ടറിമാർ), കെ.പി. കുഞ്ഞമ്മദ്, അനിൽകുമാർ കെ.പി., ഫൈസൽ പാട്ടാണ്ടി, സുരേഷ് മണ്ടോടി (വൈസ് പ്രസിഡന്റുമാർ), ഷൈജാസ് ആലോക്കാട്ടിൽ, ബിജു കൊയിലാണ്ടി (വിവിധ കൺവീനർമാർ) എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു. പത്തനംതിട്ട ജില്ല പ്രസിഡന്റ് അലക്സ് മഠത്തിൽ ക്വിസ് പ്രോഗ്രാം സന്ദർശിച്ചു. പ്രവിൽ ദാസ് പി.വി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

