മലപ്പുറം എഫ്.സി ഫുട്ബാൾ ടീം ലോഗോ പ്രകാശനം ചെയ്തു
text_fieldsമനാമ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഫുട്ബാൾ ടീം ‘മലപ്പുറം എഫ്.സി’ ലോഗോ പ്രകാശനം നടത്തി. എം.ജെ.പി.എ ഇരുപതാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ ക്ലബിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ പാർലമെന്റ് അംഗം ഹസ്സൻ ഈദ് ബുഖമസാണ് പ്രകാശനം നിർവഹിച്ചത്. അദ്ദേഹത്തിൽനിന്ന് കേരള ഫുട്ബാൾ അസോസിയേഷൻ ബഹ്റൈൻ പ്രസിഡന്റ് അർഷാദ് അഹ്മദ് പാലക്കണ്ടി ലോഗോ ഏറ്റുവാങ്ങി. പ്രസ്തുത പരിപാടിയിൽ അധ്യക്ഷൻ എം.ജെ.പി.എ പ്രസിഡന്റ് ചെമ്പൻ ജലാൽ, രക്ഷാധികാരി നാസർ മഞ്ചേരി, സെക്രട്ടറി പ്രവീൺ മേൽപത്തൂർ, സ്പോർട്സ് കൺവീനർ സാജൻ ചെറിയാൻ, അഡ്വ. വി.കെ. തോമസ്, സഹൽ ജമാലുദ്ദീൻ, ഡോ. ഫെമിൽ, സക്കീർ ഷിഫ അൽജസിറ, കെ.എഫ്.എ സെക്രട്ടറി സജാദ് സുലൈമാൻ, കെ.എഫ്.എ ട്രഷറർ തസ്ലിം തെന്നാടൻ, മൊയ്ദീൻ കുട്ടി, ബാലൻ എടപ്പാൾ, ആദിൽ പറവത്ത്, ദിലീപ്, മജീദ് ചെമ്മാട്, ഖൽഫാൻ, മനോജ്, റഷീദ്, രഞ്ജിത്ത്, സഫ്വാൻ, വിനീഷ്, നാസർ, മണി, കരീം മോൻ, സ്വരാജ് സലാം നിലമ്പൂർ, സുനിൽ, മുഹമ്മദാലി, റഷീദ്, പ്രമോദ്, റഫീഖ്, പ്രപഞ്ച്, ഷഹീൻ, നസീർ, ബാബു പൊന്നാനി, അരുൺ, സജീവ്, അഭിലാഷ്, സുബൈർ തുടങ്ങിയവർ പങ്കെടുത്തു. മലപ്പുറം ജില്ലയിൽനിന്ന് ബഹ്റൈനിലുള്ള പ്രവാസികളിൽ മലപ്പുറം എഫ്.സി ഫുട്ബാൾ ടീമിൽ പങ്കാളികളാകാൻ താൽപര്യമുള്ളവർ +973 39264864 എന്ന വാട്സ്ആപ് നമ്പറിൽ രജിസ്റ്റർ ചെയ്യണമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

